Image

കനകാംഗി സംഗീത വിദ്യാലയം വാര്‍ഷികവും സംഗീത വിരുന്നും

Published on 25 April, 2017
കനകാംഗി സംഗീത വിദ്യാലയം വാര്‍ഷികവും സംഗീത വിരുന്നും
ജിദ്ദ: അഞ്ചു വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കനകാംഗി സംഗീത വിദ്യാലയത്തിന്റെ അഞ്ചാം വാര്‍ഷികവും സംഗീത വിരുന്നും മേയ് അഞ്ചിന് (വെള്ളി) നടക്കും. ഹംദാനിയ അല്‍വഫ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പരിപാടി. 

ആറുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കര്‍ണാടിക് സംഗീത സദസില്‍ കനകാംഗി അധ്യാപിക കലാഭവന്‍ ധന്യാപ്രശാന്തിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിക്കുന്ന എണ്‍പത്തി മൂന്നോളം വരുന്ന വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. കെ.ജെ കോയയുടെ നേതൃത്വത്തിലുള്ള പക്ക മേള സംഘം സംഗീത വിരുന്നിന് ഈണം നല്‍കും. 

വാര്‍ത്താസമ്മേളനത്തില്‍ കലാഭവന്‍ ധന്യ, പ്രശാന്ത്, ഹഖ് തിരൂരങ്ങാടി, സുനില്‍ വര്‍ഗീസ്, റെജി എബ്രഹാം, കൊന്പന്‍ മൂസ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക