Image

ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

Published on 25 April, 2017
ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

      ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ച ജിദ്ദ നവോദയ സനയ എരിയയിലെ വെസ്റ്റ് യൂണിറ്റ് അംഗമായ സി. വിക്രമന്റെ കുടുംബ സഹായ ഫണ്ട് പ്രതിഭാഹരി എംഎല്‍എ കുടുംബത്തിന് കൈമാറി. 

ചടങ്ങില്‍ സിപിഎം മാവേലിക്കര എരിയ സെക്രട്ടറി മധുസൂധനന്‍, നവോദയ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര എന്നിവര്‍ സംസാരിച്ചു. നവോദയ നേതക്കളായിരുന്ന ഇസ്മയില്‍ തൊടുപുഴ, ശശീന്ദ്രന്‍, ഷിജു പന്തളം, സനാഹിയ ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുള്‍ കരിം ആലുവ, ഭരണിക്കാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി. വിശ്വനാഥന്‍, ബ്രാഞ്ച് സെക്രട്ടറി സി. വിക്രം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ, നിര്‍മല ദേവി, ജ്യോതികുമാര്‍, വിക്രമന്‍, രാജ്യം ഷവാനത്ത്, സുലത, സോമന്‍, മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക