Image

യുദ്ധഭീതി വിതച്ച് യു.എസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത്

Published on 25 April, 2017
യുദ്ധഭീതി വിതച്ച് യു.എസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത്


വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി  വിതച്ച് അമേരിക്കന്‍ അന്തര്‍വാഹിനി യു.എസ്.എസ് മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. ആണവപരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തര്‍വാഹിനി ബുസാന്‍ തീരത്തെത്തിയത്. ഉത്തര െകാറിയന്‍ സൈനിക വിഭാഗമായ കൊറിയന്‍ പീപ്ള്‍ ആര്‍മിയുടെ 85ാം വാര്‍ഷിക ദിനത്തിലാണ് യുദ്ധസാധ്യത കടുപ്പിച്ച് യു.എസ് അന്തര്‍വാഹിനി കൊറിയയിലെത്തിയത്. വാര്‍ഷിക ദിനത്തില്‍ അണുപരീക്ഷണമോ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം നടപടികള്‍ ഒഴിവാക്കിയെങ്കിലും സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങളും ഉത്തര കൊറിയയില്‍ നടന്നു. പ്രസിഡന്റ് കിം ജോങ് ഉന്‍ പെങ്കടുത്തതായി റിപ്പോര്‍ട്ടുണ്ട്. ജപ്പാനിലെ ടോക്യോവില്‍ അമേരിക്ക, ജപ്പാന്‍, ദക്ഷണി കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ കൂടിക്കാഴ്ച നടത്തി.

ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പാക് യോങ്‌സിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

154 ക്രൂസ് മിസൈലും ചെറിയ അന്തര്‍ വാഹിനികളും വഹിക്കാന്‍ ശേഷിയുള്ളതാണ് മിഷിഗന്‍ അന്തര്‍വാഹിനി. ആണവാക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 560 അടി നീളവും 18,000 ടണ്‍ ഭാരവുമുണ്ട്. വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിെലത്തിയിരുന്നു. ഇത് മുക്കിക്കളയുമെന്ന ഉത്തര  കൊറിയയുടെ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് മിഷിഗനെയും ഇവിടെ എത്തിച്ചത്. കൊറിയന്‍ നഗരങ്ങളില്‍ യുദ്ധഭീതി കൂടിവരുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക