Image

വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിച്ച്‌ കാലൊടിച്ചു

Published on 26 April, 2017
വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിച്ച്‌ കാലൊടിച്ചു
 കോഴിക്കോട്‌: ഒഞ്ചിയത്ത്‌ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആക്രമണം. കുന്നുമ്മക്കര സ്വദേശി വിഷ്‌ണുവിന്‌ ഇരുന്‌പ്‌ ദണ്ഡ്‌ കൊണ്ടുള്ള ആക്രമണത്തില്‍ കാലിന്‌ പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രിയാണ്‌ ആര്‍എംപി പ്രവര്‍ത്തകരായ ധനേഷിനും വിഷ്‌ണുവിനും നേരെ ആക്രമണം ഉണ്ടായത്‌. 

ടിപി ചന്ദ്രശേഖരന്‍ അനുസ്‌മരണ യോഗത്തിന്‌ മുന്നോടിയായി പ്രദേശത്ത്‌ ആക്രമണം അഴിച്ചുവിടാന്‍ സിപിഎം ശ്രമിയ്‌ക്കുന്നുണ്ടെന്ന്‌ കെ കെ രമ പ്രതികരിച്ചു. എന്നാല്‍ രമയുടെ ആരോപണം സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തോട്‌ അനുബന്ധിച്ച്‌ പ്രദേശത്ത്‌ ആര്‍എംപി പ്രവര്‍ത്തകര്‍ പോസ്റ്റുകള്‍ പതിച്ചത്‌ നശിപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതായും ആരോപണം ഉണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക