Image

കൊച്ചി എയര്‍പോര്‍ട്ടിന് മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം

ജോര്‍ജ് ജോണ്‍ Published on 26 April, 2017
കൊച്ചി എയര്‍പോര്‍ട്ടിന് മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം
ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചിന്‍:  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനത്തിന് അന്തരാഷ്ട്ര അംഗീകാരം ലഭിച്ചു. വിമാനത്താവള ഓപ്പറേറ്ററന്മാരുടെ അന്തരാഷ്ട്ര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണലാണ് ഈ അംഗീകാരം നല്‍കിയത്. പ്രതിവര്‍ഷം അമ്പത് ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോക വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കൊച്ചി എയര്‍പോര്‍ട്ടിന് മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം കിട്ടിയത്.

ആഗോളാടിസ്ഥാത്തില്‍ ആറ് ലക്ഷം യാത്രക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് കൊച്ചി എയര്‍പോര്‍ട്ടിനെ മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം, പാര്‍ക്കിംങ്ങ് സൗകര്യം, ചെക്ക് ഇന്‍ സൗകര്യം, കസ്റ്റംസ്-ഇമിഗ്രേഷന്‍ സൗകര്യം, സുരക്ഷാ സംവധാനം, ഭക്ഷണശാലകള്‍, ശുചിമുറികള്‍ തുടങ്ങി 34 സൂചകങ്ങളെ ആധാരമാക്കി തയ്യാറാക്കിയ ചോദ്യാവലിയാണ് ഈ മികച്ച സേവന തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

ആഗോളാടിസ്ഥാനത്തില്‍ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍, ഗവര്‍മെന്റുകള്‍ എന്നിവയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആഗോളസംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണലില്‍ 176 രാജ്യങ്ങളിലായി 1940 വിമാനത്താവളങ്ങള്‍ അംഗങ്ങളാണ്. ലോകത്തിലാദ്യമായി പ്രവാസികളുടെ നിക്ഷേപത്തോടെ സ്വകാര്യ മേഘലയിലെ കൊച്ചി എയര്‍പോര്‍ട്ടിന് ഈ രാജ്യാന്തര അംഗീകാരം ലഭിച്ചതില്‍ പ്രവാസി മലയാളികള്‍ സന്തുഷ്ടരാണ്.


കൊച്ചി എയര്‍പോര്‍ട്ടിന് മികച്ച സേവനത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക