Image

കാശ്‌മീര്‍ : ചര്‍ച്ചയ്‌ക്ക്‌ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന്‌ യശ്വന്ത്‌ സിന്‍ഹ

Published on 26 April, 2017
കാശ്‌മീര്‍ : ചര്‍ച്ചയ്‌ക്ക്‌  പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന്‌ യശ്വന്ത്‌ സിന്‍ഹ
ന്യൂദല്‍ഹി: കശ്‌മീരിലെ സംഘര്‍ഷങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന്‌ ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ. 

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പഠിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ മാസങ്ങളായി പ്രധാനമന്ത്രിയുമായ്‌ കൂടിക്കാഴ്‌ചക്കയ്‌ക്ക്‌ ശ്രമിച്ചിട്ടും നടന്നില്ലെന്ന്‌ സിന്‍ഹ കുറ്റപ്പെടുത്തി.


ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലാണ്‌ യശ്വന്ത്‌ സിന്‍ഹയുടെ നേതൃത്വത്തില്‍ 24 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘം രണ്ടു തവണ കശ്‌മീര്‍ സന്ദര്‍ശിച്ച്‌ പരിഹാര നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിച്ചത്‌. 

കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലുമാണ്‌ സംഘം ജമ്മുകശ്‌മീര്‍ സന്ദര്‍ശിച്ചത്‌. എന്നിട്ടും ഇതുവരെ തങ്ങളുമായ്‌ കൂട്‌ക്കാഴ്‌ചയ്‌ക്ക്‌ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നാണ്‌ സിന്‍ഹ ആരോപിച്ചിരിക്കുന്നത്‌.

കശ്‌മീര്‍ താഴ്‌വരയിലെ സ്ഥിതി അങ്ങേയറ്റം വഷളായി നില്‍ക്കുകയാണെന്നും ചെറിയൊരു വിഷയം പോലും അക്രമാസക്തമായ പ്രതിഷേധമായി മാറാമെന്നും ഇംഗ്ലീഷ്‌ ദിനപത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ യശ്വന്ത്‌സിന്‍ഹ പറഞ്ഞു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക