Image

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബി.ജെ.പി

Published on 26 April, 2017
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബി.ജെ.പി
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ (എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. 

തെക്ക്, വടക്ക്, കിഴക്കന്‍ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ബി.ജെ.പി മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്.

മൂന്നു എം.സി.ഡികളിലായി 272 വാര്‍ഡുകളാണുള്ളത്. 272 വാര്‍ഡുകളില്‍ 182 ഇടത്തും ബിജെപി മുന്നേറുന്നു.
ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 47 ഇടത്തും കോണ്‍ഗ്രസ് 29 സീറ്റിലും ലീഡ് ചെയ്യുന്നു. ഫലം അറിവായ ജാനക്പുരി വെസ്റ്റിലും ഈസ്റ്റിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

രണ്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്.

ഫലത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മാക്കന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചു. ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിച്ച മാക്കന്‍ വ്യക്തമാക്കി. 

'ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അതിനാല്‍ ആ സ്ഥാനത്ത് നിന്ന് ഞാന്‍ രാജി വെക്കുന്നു.' അജയ് മാക്കന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക