Image

നവയുഗം കുടുംബവേദിയുടെ വിഷുഈസ്റ്റര്‍ കുടുംബസംഗമം ഈ വെള്ളിയാഴ്ച അരങ്ങേറും.

Published on 26 April, 2017
നവയുഗം കുടുംബവേദിയുടെ വിഷുഈസ്റ്റര്‍ കുടുംബസംഗമം ഈ വെള്ളിയാഴ്ച അരങ്ങേറും.

ദമ്മാം: നവയുഗം സാംസ്‌കാരിവേദി ദമ്മാം കേന്ദ്രകമ്മിറ്റി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ വിഷുഈസ്റ്റര്‍ ആഘോഷങ്ങളും കുടുംബസംഗമവും ഏപ്രില്‍ 28 വെള്ളിയാഴ്ച അരങ്ങേറും.

ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ ഉച്ചയ്ക്ക് 12.00 മണി മുതല്‍ അരങ്ങേറുന്ന വിഷുഈസ്റ്റര്‍ കുടുംബസംഗമത്തില്‍, നവയുഗം കുടുംബങ്ങള്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യയും, കലാകായിക വിനോദപരിപാടികളും, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള മത്സരങ്ങളും, കലാപ്രകടനങ്ങളും ഉണ്ടായിരിയ്ക്കും. 

നവയുഗം പത്താം വാര്‍ഷികആഘോഷപരിപാടികളുടെ ലോഗോയുടെ പ്രകാശനവും കുടുംബസംഗമത്തില്‍ നടക്കും. 

കിഴക്കന്‍ പ്രവിശ്യയിലെ കലാസാമൂഹ്യസാംസ്‌കാരികമാധ്യമ രംഗങ്ങളിലെ പ്രമുഖരും, നവയുഗം അംഗങ്ങളും, പ്രവാസി കുടുംബങ്ങളും,  ഈ വിഷുഈസ്റ്റര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുമെന്ന് നവയുഗം കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക