Image

ഓടുന്ന ബസ്സില്‍ നിന്നും തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

Published on 27 February, 2012
ഓടുന്ന ബസ്സില്‍ നിന്നും തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു
ഭോപ്പാല്‍: ബസ് യാത്രനിരക്കിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓടുന്ന ബസ്സില്‍ നിന്നും കണ്ടക്ടര്‍ പുറത്തേക്ക് തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. അധികമായി ചോദിച്ച അഞ്ച് രൂപ നല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ദാരുണ അന്ത്യത്തില്‍ കലാശിച്ചത്.

റാംപൂര്‍ സ്വദേശിയായ സുബ്ബം സിങ്ങാണ് മരിച്ചത്. പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം അറിയാനായി സത്‌ന ജില്ലാ ആസ്ഥാനത്തെത്തിയതായിരുന്നു സുബ്ബം സിങ്. സത്‌നയില്‍ നിന്ന് റേവയിലേക്കുള്ള ബസ്സില്‍ കയറിയ സുബ്ബം സിങ്ങിനോട് സാധാരണ നിരക്കായ 20 രൂപയ്ക്ക് പകരം 25 രൂപയുടെ ടിക്കറ്റ് കണ്ടക്ടര്‍ നല്‍കി. ഇതേ ചൊല്ലിയുള്ള തര്‍ക്കം ഉന്തിലും തള്ളിലേക്ക് നീളുകയും ഒടുവില്‍ കണ്ടക്ടര്‍ ഇയാളെ പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നു. റോഡിലെ ഡിവൈഡറില്‍ തലയടിച്ചുവീണ സുബ്ബം സിങ് തല്‍ക്ഷണം മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക