Image

'സെലെസ്റ്റിയല്‍ നൈറ്റ്2’ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 26 April, 2017
'സെലെസ്റ്റിയല്‍ നൈറ്റ്2’ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സിഡ്‌നി: ഗായകന്‍ ഇമ്മാനുവേല്‍ ഹെന്റി നയിക്കുന്ന ദിവ്യ സംഗീത നിശ ന്ധസെലെസ്റ്റിയല്‍ നൈറ്റ് 2’ ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മെയ് 20നു ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ സില്‍വര്‍ വാട്ടര്‍ സി 3 ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ചു മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ബാന്‍ഡായ ഹാര്‍പ്‌സ് & ബീറ്റ്‌സ് ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെയാണ് സംഗീത നിശ അരങ്ങേറുക. ഇതു കൂടാതെ നൃത്ത രൂപങ്ങള്‍ ,അക്കാ പെല്ല ,കോറല്‍ മ്യൂസിക് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ റാഫിള്‍ ഡ്രോയും പരിപാടിക്കിടയില്‍ ഉണ്ടായിരിക്കും. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സിഡ്‌നി ബെഥേല്‍ മാര്‍ത്തോമാ ഇടവകയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ പ്ലാറ്റിനം 50 AUD , ഗോള്‍ഡ് 35 
AUD , സില്‍വര്‍ 25 AUD .ടിക്കറ്റുകള്‍ക്കു ഷാജി തോമസ് 0402038492 ,ജോണ്‍ തോമസ് 0411667084 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക