Image

തിരുന്നാളും, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഏപ്രില്‍ 29ന്

Published on 26 April, 2017
തിരുന്നാളും, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഏപ്രില്‍ 29ന്
   ഡബ്ലിന്‍: സീറോ മലാബാര്‍ സഭ സെന്റ് ജോസഫ് മാസ് സെന്ററില്‍ ഇടവക മധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ തിരുന്നാളും നാലു കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഏപ്രില്‍ 29നു ശനിയാഴ്ച Guardian Angels Church, Newtown Park Avenue, Blackrock ദേവാലയത്തില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു . ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനാളിന്റെ വിശുദ്ധ കര്‍മങ്ങള്‍ ആരംഭിക്കും, തുടര്‍ന്നു ആദ്യകുര്‍ബാന സ്വീകരണവും നടക്കും. റിച്ചാര്‍ഡ് കെ വര്‍ക്കി, റയന്‍ ഡെന്നിസ്, ദിയ ചാക്കോ, ഐറിന്‍ മേരി മിജോ എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സെന്റ് ജോസഫ് മാസ് സെന്റര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് തിരുന്നാള്‍, പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്കു ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാധ്യസ്ഥം അപേക്ഷിച്ച്, ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വൈകിട്ട് 5 .30 ന് സ്റ്റില്ലോര്‍ഗന്‍ സൈന്റ്റ് ബ്രിജിഡ്‌സ് ഹാളില്‍ വച്ചു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ആന്റണി ചീരംവേലില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക