Image

കൈരളി ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍

Published on 26 April, 2017
കൈരളി ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍
   ഖോര്‍ഫക്കാന്‍ (യുഎഇ): കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിജ്ഞാനോത്സവം എന്ന പേരില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് മറിയാമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.പുതിയ സിബിഎസ് പരീക്ഷ സന്പ്രദായത്തെപറ്റി കരിയര്‍ കൗണ്‍സിലറും അദ്ധ്യാപകനുമായ ഡഗ്‌ളസ് ജോസഫ് ക്ലാസ്സെടുത്തു. ’മലയാളം എന്റെ മാതൃഭാഷ’’ എന്ന വിഷയത്തില്‍ കവിയും മലയാളം അദ്ധ്യാപകനുമായ അനീഷ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. ’വരയുടെ ലോകം’ എന്ന സെഷനില്‍ ആര്‍ട്ടിസ്‌റ് ലാല്‍ ചിത്ര രചനയിലെ നൂതന സങ്കേതങ്ങളെപ്പറ്റി നിര്‍ദ്ദേശം നല്‍കി.കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ചിത്രരചന മത്സരവും ക്യാന്പിനെ സജീവമാക്കി . കൈരളി ഭാരവാഹികളായ സുകുമാരന്‍ ,ജസ്റ്റിന്‍, ബൈജു രാഘവന്‍ ,ഗോപിക എന്നിവര്‍ നേതൃത്വം നല്‍കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക