Image

കേളി യാത്രയയപ്പ് നല്‍കി

Published on 26 April, 2017
കേളി യാത്രയയപ്പ് നല്‍കി
   റിയാദ്: പതിനാറു വര്‍ഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കുഞ്ഞുമോന് കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി മലാസ് ഏരിയ ടവ്വര്‍ യുണിറ്റ് അംഗവും യുണീറ്റ് പ്രസിഡന്റുമായിരുന്നു കുഞ്ഞുമോന്‍. റിയാദ് ഫൈസാലിയ ടവറിലാണ് കഴിഞ്ഞ പതിനാറു വര്‍ഷമായി ജോലി ചെയ്തിരുന്നത്. യാത്രയയപ്പ് ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗം ജവാദ് അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി കബീര്‍ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍, ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനര്‍ വിപി ഉമ്മര്‍, ഏരിയ സെക്രട്ടറി ജയപ്രകാശ്, ട്രഷറര്‍ വിജയന്‍, ഏരിയ കമ്മിററി അംഗങ്ങള്‍, യുണിറ്റ് കമ്മിററി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുണിറ്റിന്റെ ഉപഹാരങ്ങള്‍ യുണിററ് സെക്രട്ടറി കബീര്‍, ഏരിയ കമ്മിററി അംഗം ജവാദ് എന്നിവര്‍ കുഞ്ഞുമോന് സമ്മാനിച്ചു. ഏരിയയില്‍നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് കുഞ്ഞുമോന്‍ നന്ദി പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക