Image

ജനത്തെ വലയ്ക്കുന്ന ജനദ്രോഹ സമരങ്ങള്‍ എന്തിന്, ആര്‍ക്കുവേണ്ടി (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 26 April, 2017
ജനത്തെ വലയ്ക്കുന്ന ജനദ്രോഹ സമരങ്ങള്‍ എന്തിന്, ആര്‍ക്കുവേണ്ടി (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
ഹര്‍ത്താലെന്ന ജനദ്രോഹ സമരപരിപാടിക്ക് കേരളം ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചു. ഇക്കുറി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷമായിരുന്നു ഹര്‍ത്താലെന്ന കലാപരിപാടിക്ക് നേതൃത്വം നല്‍കിയത്. തിരുവനന്തപുരത്ത് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇക്കുറി ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ വന്‍വിജയമായിരുന്നുയെന്ന് പ്രതിപക്ഷം അവകാശപ്പെടു കയുണ്ടായി. ഹര്‍ത്താല്‍ നി രോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി. എം.എം. ഹസ്സന്‍ കെ.പി.സി.സി.യുടെ താല്ക്കാലിക പ്രസിഡന്റായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ഹര്‍ത്താലുമായി രംഗത്തുവന്നത് ഒരു വിരോദാഭാസമായി ആരും കരുതരുത്. കാരണം അതാണ് രാഷ്ട്രീയം നിലനില്‍പ്പിനുവേണ്ടിയും പേരിനും പ്രശസ്തിക്കും വേണ്ടി നിലപാടുകള്‍ മാറ്റാം മാറ്റിപ്പറയാം. അതാണ് ആധുനിക രാഷ്ട്രീയം അല്ലെങ്കില്‍ പ്രായോഗിക രാഷ്ട്രീയം അങ്ങനെയുള്ളവരെ ഇന്ന് രാഷ്ട്രീയത്തില്‍ നിലനില്‍ക്കൂ.

അങ്ങനെ ഹര്‍ത്താല്‍ എതിര്‍ത്തവരും ഹര്‍ത്താല്‍ നടത്തിക്കൊണ്ട് കേരളത്തില്‍ ഹര്‍ത്താലെന്ന സമര കലാപരിപാടി തുടര്‍ന്നുകൊ ണ്ടേയിരിക്കുകയാണ്. ആര് ചത്താലും ആരെ കൊന്നാലും എവിടെ നടന്നാലും എന്തിനായാലും ഏതിനായാ ലും കേരളത്തില്‍ ഹര്‍ത്താലെന്ന സമര കലാപരിപാടി നടന്നുകൊണ്ടേയിരിക്കും. അതിന് പാര്‍ട്ടികളുടെ വലുപ്പ ചെറുപ്പമില്ല. ലക്ഷങ്ങള്‍ അനുയായികളുള്ള ദേശീയ പാ ര്‍ട്ടികള്‍ക്കും രണ്ടോ മൂന്നോ പേരുള്ള ഈര്‍ക്കില്‍ പാര്‍ട്ടിക ള്‍ക്കും കേരളത്തില്‍ ഹര്‍ത്താല്‍ നടത്താം. അനുയായികളുടെ സംഘബലം ഹര്‍ത്താല്‍ നടത്താന്‍ ഇവര്‍ക്കൊന്നും വേണ്ട. ആരു നടത്തിയാലും കേരളത്തില്‍ ഹര്‍ത്താല്‍ വന്‍ വിജയമായിരി ക്കും. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോയെന്നു പറയുന്നതുപോലെ ഒരു സാദാ പ്രവര്‍ത്തകന്‍ മതി ഹര്‍ത്താലില്‍. എന്ത് അതിക്രമവും കാട്ടാന്‍ ഒരു കല്ലു കൊണ്ട് ലക്ഷങ്ങള്‍ മുതല്‍ മുടക്കിയ വ്യാപാരസ്ഥാപനം തകര്‍ക്കാം ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ എറിഞ്ഞുടയ്ക്കാം ഒരു ജീവന്‍ തന്നെയെടുക്കാം. മനുഷ്യന് കേരളത്തില്‍ അത്രയ്‌ക്കൊന്നും വിലയില്ലെങ്കിലും അവ രെ ആശ്രയിക്കുന്നവര്‍ക്ക് അവര്‍ നഷ്ടപ്പെട്ടാല്‍ ഒരു നഷ്ടം തന്നെയാണ്. ഈ കാരണ ങ്ങള്‍കൊണ്ടാണ് കേരളത്തി ല്‍ ആര് ഹര്‍ത്താല്‍ നടത്തിയാലും വിജയിക്കുന്നത്. ഹര്‍ത്താല്‍ നടത്തുന്നവര്‍ എന്ത് അതിക്രമം നടത്തിയാലും കാര്യമായ നടപടികളൊന്നും തന്നെ അധികൃതര്‍ എടുക്കാത്തതുകൊണ്ട് ഹര്‍ത്താലു കാര്‍ക്ക് ആരുടെ മേലും കുതിരകയറാനും എന്ത് നാശനഷ്ടം വരുത്താനും കഴിയുന്നു. ജീവനെ ഭയമുള്ളതു കൊണ്ട് ഹര്‍ത്താല്‍ ദിവസം ആരും പുറത്തിറങ്ങാറുമില്ല. അതുകൊണ്ടുതന്നെ ഹര്‍ ത്താല്‍ ആരു നടത്തിയാലും പരാജയമാവാറില്ല. ഇതാണ് സത്യമെന്നിരിക്കെ അത് വളച്ചൊടിച്ച് തങ്ങളുടെ മിടുക്കുകൊണ്ടും ജനങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യാഖ്യാനിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അത് തങ്ങളുടെ വിജയമായി കരുതുന്നു.

കാലഹരണപ്പെട്ട ഈ സമരമുറയോട് സാധാരണക്കാരായ ജനങ്ങള്‍ക്ക് അറപ്പും വെറുപ്പുമാണ്. കാരണം ഇതില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അവരാണ് ഹര്‍ത്താല്‍ ദിനത്തില്‍ വല യുന്നത്. ഇന്ത്യയ്ക്ക് സ്വാത ന്ത്ര്യം കിട്ടാനും ബ്രിട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്നു തുരത്തുവാനും വേണ്ടി ആവിഷ്ക്കരിച്ച സമര മുറയിലെ ഒരി നമായിരുന്നു ഹര്‍ത്താല്‍. മറ്റൊന്നായിരുന്നു ബന്ദ്. രണ്ട് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച് കേരളാ ഹൈക്കോടതി ബന്ദ് എന്ന അതിക്രൂരമാ യ സമരമുറ കേരളത്തില്‍ നിരോധിച്ചു. ഇന്ത്യയില്‍ ബന്ദു നിരോധിച്ച ആദ്യസംസ്ഥാനമാണ് കേരളം. അതിനെ തുടര്‍ന്ന് സുപ്രീംകോടതിയും ബന്ദ് നിരോധിച്ചു.

ബന്ദ് നിരോധിച്ച പ്പോള്‍ ജനം അതിയായി ആശ്വസിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. ബന്ദിനെ പഴയ കുപ്പിയില്‍ നിന്നെടുത്ത് പുതിയ കുപ്പി യിലാക്കി ഹര്‍ത്താലെന്ന മാറ്റം വരുത്തി. ബന്ദുണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ നട ത്തിയാല്‍ കടകമ്പോളങ്ങളോ പൊതുവാഹനങ്ങളോ ഇല്ലാതാകുകയുണ്ടായിരുന്നുള്ളു. സ്വന്തമായി വാഹനമുള്ള വ്യക്തികള്‍ക്ക് യാത്ര ചെ യ്യാന്‍ കഴിയുമായിരുന്നു. ആം ബുലന്‍സ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ തുടങ്ങി അത്യാവശ്യം വാഹനങ്ങള്‍ അന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ഓടുമായിരുന്നു. ബന്ദ് നിരോ ധിച്ച് ഹര്‍ത്താല്‍ വന്നപ്പോള്‍ ബന്ദിനേക്കാള്‍ തീവ്രത ഹര്‍ത്താലിനു വന്നു. അല്ലെങ്കില്‍ വരുത്തി. ഇതിനേക്കാള്‍ ഭേദം ബന്ദു തന്നെയായിരുന്നു. ബ്രിട്ടീഷുകാരെ തുരത്താന്‍ വേണ്ടി ആവിഷ്ക്കരിച്ച ഈ സമരമുറ അവരുപോയി പ തിറ്റാണ്ടുകഴിഞ്ഞിട്ടും ഇന്നും നിലനില്‍ക്കുമ്പോള്‍ ഒരു ചോദ്യം ഇനിയും ആരെ തുരത്താന്‍ വേണ്ടിയെന്ന്. ഭര ണവര്‍ക്ഷത്തിനെതിരെ അവരു ടെ തെറ്റായ നടപടികള്‍ക്കെ തിരെയാണ് പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിരോ ധങ്ങളുമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താറുള്ള ത്. അതായത് അത് തീര്‍ത്തും ജനത്തിനുവേണ്ടിയാണ്. അതുമാത്രമല്ല അത് അധികാരവര്‍ക്ഷത്തെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനും വേണ്ടിയാണ്.
ഹര്‍ത്താലുള്‍പ്പെടെയുള്ള സമരമാര്‍ക്ഷങ്ങളെല്ലാം തന്നെ ജനത്തിനുവേണ്ടിയാണെങ്കിലും അതില്‍ ബലിയാടാകുന്നത് ഈ ജനം തന്നെയാണ്. അവരാണ് അതില്‍ വലയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു അടിയന്തിര ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയാണ് പല രാഷ്ട്രീയപാര്‍ട്ടികളും കേരളത്തില്‍ ചെയ്യുന്നത്. ചുരുക്കം ചില ഹര്‍ത്താലുകള്‍ മാത്രമെ മുന്‍കൂട്ടി നടത്താറുള്ളു. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഹര്‍ത്താലുകള്‍ എത്ര ബുദ്ധിമുട്ടുണ്ടാക്കുന്നുയെന്ന് അത് അനുഭവിച്ചവര്‍ക്കെ അ റിയൂ. അപ്രതീക്ഷിത ഹര്‍ത്താലില്‍ വിവാഹം വരെ മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവാഹമുള്‍പ്പെടെയു ള്ള ചടങ്ങുകള്‍ നേരത്തെ തീരുമാനിച്ചതായതു കൊണ്ട് അപ്രതീക്ഷിത ഹര്‍ത്താലു ണ്ടായാല്‍ അത് എങ്ങനെ നടത്തണമെന്ന് അറിയാതെ വീട്ടുകാരും ബന്ധപ്പെട്ടവരും വെന്തുരുകാറുണ്ട്. ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞായാല്‍ അത് എത്രയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതില്‍ എത്രയാണ് നഷ്ടമുണ്ടാകു കയെന്നത് മറ്റൊരു കാര്യമാണ്. അങ്ങനെ ആ പട്ടിക അങ്ങ് നീണ്ടുപോകുന്നുയെന്ന താണ് ഒരു സത്യം.

അപ്രതീക്ഷിത ഹര്‍ത്താല്‍ ബാധിക്കുന്നത് യാത്ര ചെയ്യുന്നവരെയാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന വരും കേരളത്തില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവ രും അതില്‍ കഷ്ടതയനുഭവിക്കും.
അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്ളവര്‍ രണ്ട് ദിവസത്തോളം വിമാനയാത്രയുള്ളവരും ഡല്‍ഹി പോലുള്ള വടക്കെ ഇ ന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടും മൂന്നും ദിവസം ട്രെയിന്‍ യാത്ര ചെയ്യുന്നവരും ഹര്‍ത്താലാണെന്നറിയുന്നത് കേരളത്തിലെത്തി ക്കഴിഞ്ഞാണെങ്കില്‍ ഉണ്ടാകു ന്ന ബുദ്ധിമുട്ട് എന്താണെന്ന് അതനുഭവിച്ചവര്‍ക്ക് ഊഹി ക്കാവുന്നതേയുള്ളു. അതിനേക്കാള്‍ ദുരിതമാണ് കേര ളത്തില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ അവ സ്ഥ. അപ്രതീക്ഷിത ഹര്‍ത്താ ല്‍ പ്രഖ്യാപിച്ച് വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ആ ഘോഷവേളകളേക്കാള്‍ വലിയ ആഘോഷം നേതാക്കന്മാര്‍ നടത്തുമ്പോള്‍ പിറ്റെ ദിവസമെ ഹര്‍ത്താലിനു മുന്‍പ് വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും എത്താന്‍വേണ്ടി നെട്ടോട്ടമോടുകയാണ് സാധാരണക്കാരായ ജനങ്ങള്‍. അങ്ങനെ നിര വധി കഷ്ടപ്പാടുകളാണ് ഹര്‍ ത്താല്‍ എന്ന ഈ ജനകീയ സമരപരിപാടിയില്‍ ജനത്തിനുണ്ടാകുന്നത്. ഇത്രയേറെ ദുരിതം ജനത്തിനുണ്ടാകുന്ന ഒരു സമരം വേറെ ഉണ്ടോയെന്നു സംശയമാണ്.

ഏതാനും നാളുകള്‍ ക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ച കേരളത്തിലെ ഒരു ലോകസഭാംഗത്തോട് ഒരു പരിപാടിയില്‍ പങ്കെടുത്ത പ്പോള്‍ എന്തിനിങ്ങനെയൊരു ഹര്‍ത്താല്‍ എന്ന സമരം ജനത്തെ ബുദ്ധിമുട്ടിക്കാനായി നടത്തുന്നുയെന്ന് ചോദിക്കു കയുണ്ടായി.

ജനത്തിനുവേണ്ടിയാണ് ഇതൊക്കെയെന്നും സമരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവകാശമാണെന്നുമാണ്. അതംഗീകരിക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനകീയ സമരങ്ങള്‍ നടത്തുക സാധാര ണമാണ്. പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിരോ ധിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. അ തുപോലെ തന്നെ ജനത്തിനും ആ ജനാധിപത്യ രാജ്യ ത്തില്‍ ചില അവകാശങ്ങള്‍ ഉണ്ട്. അതിലൊന്നാണ് സഞ്ചാരസ്വാതന്ത്ര്യം. ആ സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഹ ര്‍ത്താലില്‍ക്കൂടി രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടന കളും നടത്തുന്നത്. അങ്ങനെ കടന്നുകയറ്റം നടത്തിയപ്പോ ഴാണ് ബന്ദ് കോടതി നിരോ ധിച്ചത്. സമരങ്ങള്‍ നടത്തി അണികളെ ആവേശം കൊ ള്ളിച്ചെങ്കില്‍ മാത്രമെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് നില നില്‍പുള്ളു. എങ്കില്‍ മാത്രമെ അവര്‍ക്ക് അധികാരം പിടിച്ച ടക്കാന്‍ കഴിയൂ. ദൈവകോപമെന്നും ശാപമെന്നും പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തി അവരുടെ സമ്പാദ്യം വഴിപാ ടും കാണിക്കയായും തട്ടിയെടുക്കുന്ന മതനേതാക്കന്മാ രെപ്പോലെയാണ് സമരങ്ങള്‍ നടത്തുന്ന നേതാക്കന്മാരും. ജനത്തിനുവേണ്ടിയെന്ന് പുറമെ പറയുന്നെങ്കിലും അത് അ വരുടെ അന്നത്തിനും അധികാരത്തിനുമാണെന്നതാണ് സത്യം. അണികളെ ഇളക്കിമറിക്കാന്‍ ആവേശം കൊള്ളി ക്കാന്‍ കഴിയാത്ത സമരങ്ങള്‍ നടത്താത്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിലനില്‍പ്പില്ലെന്നതു മാത്രമാണ് ഹര്‍ത്താലിനും അക്രമസമരങ്ങള്‍ക്കും കാരണം. അത് അങ്ങേയറ്റം ജനദ്രോഹമാണെ ന്നതാണ് മറ്റൊരു സത്യം. ഈ സമര ങ്ങള്‍ ആഹ്വാനം ചെയ്യുന്ന ഒരു നേതാവിനോ കുടുംബത്തിനോ ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായ ചരിത്രം കേരളത്തിലില്ല. ഒരു നേതാവിന്റെയെങ്കിലും മക്കളുടെ വിവാഹമോ മറ്റു ചടങ്ങുകളോ മാറ്റി വച്ചിട്ടുമില്ല. ചടങ്ങുമാറ്റി വയ്ക്കുന്നതിനുപകരം ഹര്‍ത്താല്‍ മാറ്റി വയ്പിച്ച ചരിത്രമുണ്ട്.

അപ്പോള്‍ ബുദ്ധി മുട്ട് എല്ലാം ജനത്തിനു നല്‍കി എന്തിനിങ്ങനെയൊരു ജനകീയ സമരം നടത്തുന്നു. സഞ്ചാരസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഈ ജനകീയ സമരംകൊണ്ട് നാം എന്തു നേടുന്നു. ജനം ഇത്തരം സമരത്തെ എതിര്‍ക്കുക തന്നെ വേണം.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക