Image

ആദ്യനിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികം: പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നു

Published on 27 April, 2017
ആദ്യനിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികം: പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നു


തിരുവനന്തപുരം: ആദ്യനിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികവേളയില്‍ ഇന്നു നിയമസഭ ചേര്‍ന്നത്‌ പഴയ നിയമസഭാ മന്ദിരത്തില്‍. ആദ്യ സഭയോടുള്ള ആദരമായാണ്‌ പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നത്‌. 

നിയമസഭാ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള മഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയാണ്‌ സമാജികര്‍ സഭയില്‍ പ്രവേശിച്ചത്‌.

അതേസമയം നിയമസഭാ വളപ്പിലെ ഇഎംഎസ്‌ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്താതെ യുഡിഎഫ്‌ ബഹിഷ്‌കരിച്ചു.നിയമസഭാ വളപ്പില്‍ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍ അംബേദ്‌കര്‍. ഇഎംഎസ്‌ എന്നിവരുടെ പ്രതിമകളാണുള്ളത്‌.  

ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത്‌ 1957 ഏപ്രില്‍ അഞ്ചിനാണ്‌. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട വിവിധ പരിപാടികള്‍ ഇന്ന്‌ സമാപിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേരുന്നത്‌. .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക