Image

അയ്‌മനം പതിനഞ്ചാം വാര്‍ഡ്‌ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമാകുന്നു

Published on 27 April, 2017
അയ്‌മനം പതിനഞ്ചാം വാര്‍ഡ്‌ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമാകുന്നു

കോട്ടയം: അയ്‌മനം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍. 

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമാവുകയാണ്‌ അയ്‌മനം പതിനഞ്ചാം വാര്‍ഡ്‌. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലേക്ക്‌ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏക പഞ്ചായത്താണ്‌ അയ്‌മനം.

2015 ജൂലൈ 1ന്‌ ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ അയ്‌മനം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയും ചെയ്‌തിരുന്നു. 

2016 ജൂലൈയിലാണ്‌ അയ്‌മനം പഞ്ചായത്തിലെ 15ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വാര്‍ഡാക്കുന്നതിനുള്ള പ്രവര്‍ത്തനോദ്‌ഘാടനം നടന്നത്‌. ഇതിനുശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‌ മുന്‍പ്‌ വാര്‍ഡിനെ ഡിജിറ്റലൈസ്‌ ചെയ്യുകയും ചെയ്‌തു.

പ്രത്യേകം തയ്യാറക്കിയ സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ രൂപവത്‌കരിച്ച www.digitalaymanam.com എന്ന വെബ്‌സൈറ്റില്‍ 15ാം വാര്‍ഡിലെ 423 കുടുംബാംഗങ്ങളുടെയും സമ്പൂര്‍ണ്ണ വിവരങ്ങളാണ്‌ ഇതോടെ വിരല്‍ത്തുമ്പിലെത്തുന്നത്‌. 

ഈ വെബ്‌ സൈറ്റിലൂടെ പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വികസനപദ്ധതി അറിയിപ്പുകളും അംഗങ്ങള്‍ക്ക്‌ ലഭ്യമാകും.


വാര്‍ഡംഗം ദേവകി അന്തര്‍ജനത്തിന്റെ നേതൃത്വത്തില്‍ 24 അംഗ വികസനസമിതി അംഗങ്ങളാണ്‌ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌. 

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വാര്‍ഡ്‌ എന്ന ലക്ഷ്യം കൈവരിക്കുവാനുള്ള തീവ്രശ്രമത്തിലാണ്‌ വാര്‍ഡംഗം ദേവകി ടീച്ചര്‍. ഈ മാസം 29 ന്‌ രാവിലെ അയ്‌മനത്ത്‌ കേന്ദ്രമന്ത്രി കൃഷ്‌ണപാല്‍ ഗുജ്ജര്‍ ഡിജിറ്റല്‍ വാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക