പ്രമുഖ മാധ്യമപ്രവര്ത്തകന് ജോര്‍ജ് ജോസഫ് അന്തരിച്ചു
Published on 27 February, 2012
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്ത്തകന് ജോര്‍ജ് ജോസഫ്(57) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. നാഷണല്‍
ഹെറാള്‍ഡിലൂടെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച ജോര്‍ജ് ജോസഫ് ടൈംസ് ഓഫ്
ഇന്ത്യയിലും ഇന്ത്യന്‍ എക്സ്പ്രസിലും പ്രവര്‍ത്തിച്ചു. 1990 കളില്‍
കശ്മീരില്‍ എക്സ്പ്രസിന്റെ ലേഖകനായി പ്രവര്‍ത്തിക്കവേയാണ്
പത്രപ്രവര്‍ത്തകയായ ആശ ഖോസയെ പരിചയപ്പെടുന്നത്. വൈകാതെ അദ്ദേഹം ഖോസയെ ജീവിത
പങ്കാളിയാക്കി.
ജീവന് ടി.വിയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 2010 ല്‍
ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയില്‍ ചേര്‍ന്ന ജോര്‍ജ് ജോസഫ് മരിക്കും വരെ
അവിടെ പൊളിറ്റിക്കല്‍ എഡിറ്ററായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഡല്‍ഹി കേരള ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിന്
വെക്കും. ചൊവ്വാഴ്ച വിമാനമാര്‍ഗം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും.
സംസ്കാരം ചൊവ്വാഴ്ച സ്വദേശമായ കാഞ്ഞിരപ്പള്ളിയിലെ ഇടവക
പള്ളിസെമിത്തേരിയില്‍ നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല