Image

ഉദാന്‍ വ്യോമയാന പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

Published on 27 April, 2017
 ഉദാന്‍ വ്യോമയാന പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ഷിംല: സാധാരണക്കാരനും വിമാനയാത്ര എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉദാന്‍ വ്യോമയാന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ഷിംല ന്യൂദല്‍ഹി , കഡപ്പ ഹൈദരാബാദ്‌ , നന്ദേഡ്‌ ഹൈദരാബാദ്‌ വിമാന സര്‍വീസുകളാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ലോകത്തില്‍ തന്നെ ആദ്യ സംരംഭമാണ്‌ ഉദാനെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ഉഡേ ദേശ്‌ കാ ആം നാഗരിക്‌ എന്നതിന്റെ ചുരുക്ക രൂപമാണ്‌ ഉദാന്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍വീസിന്‌ പരമാവധി തുക 2500 രൂപയാണ്‌ .ഇത്‌ സാദ്ധ്യമാക്കുന്നതിനായി വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക്‌ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

2016 ലെ വ്യോമയാന നയത്തിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു ഉദാന്‍. ആഴ്‌ചയില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി സര്‍വീസ്‌ നടത്തുന്ന ഉദാന്‍ രാവിലെ 6.10ന്‌ ദല്‍ഹിയില്‍ നിന്ന്‌ പുറപ്പെട്ട്‌ 7.25ന്‌ ഷിംലയില്‍ എത്തിച്ചേരും.

 7.45ന്‌ തിരിച്ചുപോകുന്ന ഉദാന്‍ 8.45 ഓടെ തിരിച്ച്‌ ദല്‍ഹിയില്‍ എത്തും. ടൂറിസം, മേഖലയ്‌ക്ക്‌ പ്രത്യേകിച്ച്‌ വിദേശികള്‍ക്കും ബിസിനസുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഈ പദ്ധതി.

ആദ്യ വിമാനസര്‍വീസിന്റെ ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. 2036 രൂപയാണ്‌ ചാര്‍ജ്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക