Image

ബോളിവുഡിനെ ത്രസിപ്പിച്ച വിനോദ് ഖന്നക്ക് അശ്രൂപൂജ

Published on 27 April, 2017
ബോളിവുഡിനെ ത്രസിപ്പിച്ച വിനോദ് ഖന്നക്ക് അശ്രൂപൂജ
ന്യൂഡല്‍ഹി: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്നയ്ക്ക് (70)ബാഷ്പാഞ്ജലി. കാന്‍സര്‍ മൂലം ഏറെനാളായി മുംബൈയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പഞ്ചാബിലെ ദുര്‍ദാസ്പുരില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഖന്ന. 140ഓളം  സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1968ല്‍ പുറത്തിറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധനം ചെയ്ത മന്‍കാ മീത്തില്‍ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. 1997ല്‍ ബിജെപിയില്‍ ചേര്‍ന്ന ഖന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ജയിച്ച് ലോക്‌സഭാംഗമായി. 1999ലെതിരഞ്ഞെടുപ്പിലും ജയിച്ച ഖന്ന കേന്ദ്രമന്ത്രിയുമായി. വിദേശകാര്യം, സാംസ്‌കാരിക, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ബോളിവുഡിന്റെ എഴുപതുകളെ ത്രസിപ്പിച്ച നടനാണ് വിനോദ് ഖന്ന. വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങി നിന്ന ഖന്നയ്ക്ക് ബ്രേക്ക് നല്‍കിയത് 1971ല്‍ ഇറങ്ങിയ ഹം തും ഔര്‍ വോ ആയിരുന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, മേരാ ഗാവ് മേരാ ദേശ്, അചാനക്, ഇമ്തിഹാന്‍, അമര്‍ അക്ബര്‍ ആന്റണി… ഇങ്ങനെ നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലെഴുതിച്ചേര്‍ക്കാന്‍ ഖന്നയ്ക്ക് കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ അമിതാഭ് ബച്ചന്റെ എതിരാളിഎന്ന വിശേഷണവുമുണ്ട് വിനോദ് ഖന്നയ്ക്ക്.

സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് ഓഷോയുടെ ശിഷ്യനാകുന്നത്. പിന്നീട് എണ്‍പതുകളിലാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇന്‍സാഫ്, ജും, മുസഫര്‍ എന്നിവ  രണ്ടാം വരവിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

വിനോദ് ഖന്നയുടെ ആദ്യ ഭാര്യ ഗീതാഞ്ജലിയാണ്. ബോളിവുഡ് നടന്മാരായ അക്ഷയ് ഖന്ന, രാഹുല്‍ ഖന്ന എന്നിവരാണ് മക്കള്‍. 1990ല്‍ ഗീതാഞ്ജലിയില്‍ നിന്ന് വേര്‍പിരിഞ്ഞ വിനോദ് ഖന്ന കവിതയെ വിവാഹം ചെയ്തു. സാക്ഷ് ഖന്ന,ശ്രദ്ധ ഖന്ന എന്നിവരാണ് ഈ ബന്ധത്തിലുളള മക്കള്‍.

ബോളിവുഡിനെ ത്രസിപ്പിച്ച വിനോദ് ഖന്നക്ക് അശ്രൂപൂജ
Join WhatsApp News
Ponmelil Abraham 2017-04-27 08:02:36
Shadow of darkness over the death of VINODHE KHANNA

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക