Image

നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.

ജോയിച്ചന്‍ പുതുക്കുളം Published on 27 April, 2017
നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.
ഡാലസ്: എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സസ് ഈ വര്‍ഷത്തെ വിഷു ഡാളസിലെ ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ മന്മഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ജിഷ ജഗദീഷ് സ്വാഗതം ആശംസിച്ചു.

എന്‍.എസ്.എസ് ട്രെഷറര്‍ സുമി മനോജ്, പ്രിയ സംഗീത് എന്നിവര്‍ വിഷു ദിന പരിപാടികളുടെ തുടക്കം കുറിച്ചപ്പോള്‍, യൂത്ത് വിഭാഗം തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആരിഷ് രവീന്ദ്രന്‍, അരവിന്ദ് ഗോപകുമാര്‍, ശ്രീഹരി, റോണക് നമ്പ്യാര്‍, പ്രണവ് സുധീര്‍, നിഖില്‍ വികാസ്, അഞ്ജിത അരുണ്‍, ആരവ് ഗോപിനാഥ്, ലക്ഷ്മി കൃഷ്ണകുമാര്‍, അഭിജിത് നായര്‍, മേഘ്‌ന സുരേഷ്, രോഹിത് നായര്‍, നവീന മോഹന്‍, പല്ലവി, വിഷ്ണു നായര്‍, കാര്‍ത്തിക്, നികിത വികാസ്, നവനീത് മോഹന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ സദസ്സിനു പരിചയപ്പെടുത്തി കൊടുത്തു.

കൊച്ചു കുട്ടികളുടെ ഗണേഷ ഈശ്വരസ്തുതിനൃത്തം അദ്വായ് കൃഷ്ണന്‍, അക്ഷജ് എഴുവത്, അനികേത് എഴുവത്, കൃഷയ് മേനോന്‍, സര്‍വേഷ്, നവീന്‍ നമ്പ്യാര്‍, യാഷ് പിള്ള എന്നിവര്‍ മനോഹരമായി അവതരിച്ചപ്പോള്‍ ഈ കുട്ടികളെ പഠിപ്പിച്ച പ്രേക്ഷ നായരുടെയും സദസ്സിന്റെയും മനം നിറഞ്ഞു. തുടര്‍ന്ന് നിവേദ സംഗീത് എക്കാലത്തേയും വിഷു സ്മരണകളുണര്‍ത്തുന്ന ചെത്തി മന്ദാരം തുളസിയെന്ന മനോഹര ഗാനം ഒരിക്കല്‍ കൂടി സദസ്സിനു ഓര്‍മപ്പെടുത്തി.

പ്രസിഡന്റ് പ്രമോദ് നായര്‍ എന്‍ എസ് എസ് അംഗങ്ങളെ ഈ വര്‍ഷത്തെ സംഘടനാ പരിപാടികള്‍ സദസ്സിനു പരിചയപ്പെടുത്തുകയും, ഈ കുടുംബക്കൂട്ടായ്മ കഴിഞ്ഞ പത്തു വര്ഷങ്ങളായി നേടിയ മികവിനെക്കുറിച്ചു ഓര്മപ്പെടുത്തുകയും ചെയ്തത് നിറഞ്ഞ കരഘോഷങ്ങളോടെ അംഗങ്ങള്‍ സ്വീകരിച്ചു. എന്‍ എസ് എസ് നോര്‍ത്ത് ടെക്‌സസിന്റെ ഈ വര്‍ഷത്തെ മറ്റു സാരഥികളായ സ്മിത മനോജ് ധവൈസ് പ്രസിഡന്റ്പ, ലക്ഷ്മി വിനു ധസെക്രട്ടറിപ, മോഹന്‍ കുന്നംകാലത്ത് ധജോയിന്റ് സെക്രട്ടറിപ, സുമി മനോജ് ധട്രെഷറര്‍പ, ജിഷ ജഗദിഷ് ധജോയിന്റ് ട്രെഷറര്‍പ, കമ്മിറ്റി അംഗങ്ങള്‍ ഡോക്ടര്‍ അരുണ്‍ കുമാര്‍, ബൈജു പിള്ള, സുനില്‍ നായര്‍, കിരണ്‍, ഡോക്ടര്‍ വികാസ് നെടുമ്പിള്ളില്‍, ദിവ്യ രാജേഷ്, സരിത അരുണ്‍ എന്നിവരെയും വേദിയിലേക്ക് ക്ഷണിക്കുകയും, ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ കരഘോഷങ്ങളോടെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

അടുത്ത നൃത്തം ദിവ്യ സനല്‍ നൃത്ത സംവിധാനം ചെയ്ത കൊച്ചു പെണ്‍ കുട്ടികളുടെ അവതരണം ആയിരുന്നു, വേദിയില്‍ ഇത് അവതരിപ്പിച്ചത് അദിതി പിള്ള, ആര്യ ലക്ഷ്മിനായര്‍, ഇഷിത മേനോന്‍, മേധാവി നായര്‍, മീനാക്ഷി നായര്‍, മേഘ്ന നായര്‍, നന്ദന നായര്‍, റിതിക നായര്‍, തന്മയ നായര്‍. പ്രസിദ്ധ വിഷു ഗാനമായ ചെത്തി മന്ദാരത്തിന് മാറ്റു കൂട്ടുന്ന നൃത്താവിഷ്ക്കരമായി ഇത് എല്ലാവര്ക്കും തോന്നി.

സുഖകര്‍ത്ത ദുഃഖഹര്‍ത്താ എന്ന് തുടങ്ങുന്ന മറാത്തി ഗണേശ സ്തുതി ഗാനം പ്രേക്ഷ നായര്‍ സംവിധാനം ചെയ്ത മറ്റൊരു നൃത്തം വേദിയില്‍ അവതരിപ്പിച്ചത് ആരുഷ് കിരണ്‍, ആരുഷ് സഞ്ജയ്, അജിതേഷ്, അമൃത് രാജേഷ്, കൃഷ് എസ നായര്‍, മോഹിത് നായര്‍, ശ്രവണ് മനോജ് എന്നിവരാണ്.

ശ്രീ മന്മഥന്‍ നായര്‍ വിഷു സന്ദേശത്തില്‍ ഇന്നത്തെ ജനതയുടെ കൂട്ടായ്മയുടെയും, സാംസ്കാരിക പൈതൃകം സൂക്ഷിക്കുന്നതിന്റെയും ആവശ്വികത അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. വിഷു എന്താണെന്നും അതിന്റെ ഉള്ളിലെ സന്ദേശമെന്താണെന്നും വളരെ ലളിതമായി അദ്ദേഹം പറഞ്ഞു തന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയിലെ യുവനിരയുടെ സംഘടനയായ നായര്‍ യൂത്ത് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉല്‍ഘാടനവും നിലവിളക്കു തെളിയിച്ചു കൊണ്ട് ശ്രീ മന്മഥന്‍ നായര്‍ നിര്‍വഹിച്ചു. വിഷു ദിവസം എത്തിചേര്‍ന്ന മുപ്പത്തില്‍പ്പരം യുവതീ യുവാക്കന്മാരെ അണിനിരത്തികൊണ്ടു തുടങ്ങിയ ഈ സംരഭത്തിന് എല്ലാ നായര്‍ സമുദായങ്ങളും ആശീര്‍വാദം നേര്‍ന്നു.

അടുത്തതായി ശിവ താണ്ഡവ സ്‌ത്രോത്രം ആസ്പദമാക്കി ശ്രീമതി ദിവ്യ സനല്‍ സംവിധാനം ചെയ്ത നൃത്തശില്‍പം ദക്ഷ മേനോന്‍, ദേവാന്‍ഷി പിള്ള, ഇഷ്ണവി പിള്ള, റിതു കൈമള്‍, ശിവിയ്ക്ക രാജേഷ്, മനസാ നായര്‍ എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഹരി കൃഷ്ണകുമാര്‍ തെന്റെ സ്വതസിദ്ധമായ സംഗീത ശൈലിയില്‍ സദസ്സിനെ കയ്യിലെടുത്തു.

നിറഞ്ഞ സദസ്സിനെ പുളകം കൊള്ളിച്ച കലാപരിപാടികളില്‍ അവസാനം തങ്ക തേരിലേറിയ കൊന്ന പൂക്കണിയുമായി മേടപ്പുലരി വന്നിറങ്ങി .മനോഹരമായ കണികാഴ്ചകള്‍ മനസ്സുകളെ രാഗദ്രമാക്കി.അതില്‍ നിന്നും ഉയര്‍ന്ന ഗാനങ്ങള്‍ ലാസ്യകലകളില്‍ നൂറ് പൂക്കള്‍ വിതറി. വര്‍ണ്ണപ്രഭയാര്‍ന്ന വിഷുഓര്‍മകള്‍ ഉണര്‍ത്തി ഒരു നൃത്തരൂപം.. ശ്രീമതി മിനി ശ്യാം മോഹിനിയാട്ടം ശൈലിയില്‍ ആവിഷ്കാരം ചെയ്തത്, അവതരിപ്പിച്ചത് അഞ്ജലി നായര്‍, ആതിര സുരേഷ്, ഗൗരി നായര്‍, നയന നമ്പ്യാര്‍, രേഷ്മ നായര്‍.

നായര്‍ സമുദായത്തിലെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങള്‍ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും നല്‍കിയത് എല്ലാവര്ക്കും ഗതകാല സ്മരണകള്‍ ഉണര്‍ത്തി. എന്‍ എസ് എസ് അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ വാഴയിലയില്‍ വിളംബി എല്ലാവരും ആസ്വദിക്കുകയും ചെയ്തപ്പോള്‍, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ലക്ഷി വിനു എല്ലാവര്ക്കും കൃതജ്ഞത നേരുകയും വരുന്ന എല്ലാ പരിപാടികളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണം എന്നും ആഗ്രഹിച്ചു.

ഈ വിഷു ആഘോഷങ്ങളിലെ എല്ലാ പരിപാടികളും പ്രൊഫഷണല്‍ ഛായാഗ്രാഹകരുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്തത് പല മലയാളം ചാനലുകളിലും വരും ദിവസങ്ങളില്‍ പ്രദര്‍ശിക്കുന്നതായിരിക്കും എന്ന് എന്‍ എസ് എസ് ഭാരവാഹികള്‍ അറിയിച്ചു.
നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക