Image

കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

Published on 27 April, 2017
കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുന്നു
കൊച്ചി: കൊച്ചി മെട്രോയുടെ 11 സ്‌റ്റേഷനുകളുടെ ജോലികള്‍ പൂര്‍ത്തിയായെന്ന് ഡി.എം.ആര്‍.സി. സുരക്ഷാ കമീഷണറുടെ പരിശോധനയ്ക്കു ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. മെട്രോ ആദ്യം സര്‍വീസ് നടത്തുന്ന ആലുവപാലാരിവട്ടം റൂട്ടില്‍ 11 സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ എല്ലാ സ്‌റ്റേഷനുകളുടെയും സിവില്‍ ജോലികള്‍ കഴിഞ്ഞു. ഉള്‍വശത്തെ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. സ്‌റ്റേഷന്‍ കെട്ടിടം, പ്‌ളാറ്റ്‌ഫോം എന്നിവയെ ബന്ധിപ്പിക്കുന്ന ലിങ്ക് പാലത്തിന്റെ നിര്‍മാണം എല്ലായിടത്തും ഉടന്‍ പൂര്‍ത്തിയാക്കും. 

സ്‌റ്റേഷന്‍ കെട്ടിടത്തിനു ചുറ്റുമുള്ള ജോലികള്‍, പാര്‍ക്കിങ് ഗ്രൌണ്ട് ഒരുക്കല്‍, അലൂമിനിയം ഷീറ്റുകള്‍ പൊതിയല്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കാനുണ്ട്. പുളിഞ്ചോട്, കമ്പനിപ്പടി, മുട്ടം, പത്തടിപ്പാലം എന്നിവിടങ്ങളില്‍ ഉള്‍വശത്തെ ജോലികള്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി. കുസാറ്റ്, കളമശേരി എന്നിവിടങ്ങളില്‍ നിസാര ജോലികളാണ് ബാക്കിയുള്ളത്. അമ്പാട്ടുകാവ്, പുളിഞ്ചോട്, ആലുവ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കി. പാലാരിവട്ടത്ത് കെ.എസ്.ഇ.ബിയുടെ ഭൂമിയില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക