Image

സിഡ്‌നിയില്‍ ശ്രീനാരായണ മിഷന്‍ വിഷു ആഘോഷിച്ചു

Published on 27 April, 2017
സിഡ്‌നിയില്‍ ശ്രീനാരായണ മിഷന്‍ വിഷു ആഘോഷിച്ചു

 സിഡ്‌നി: ശ്രീനാരായണ മിഷന്‍ കുടുംബാംഗങ്ങള്‍ വിവിധ പരിപാടികളോടെ വിഷു ആഘോഷിച്ചു. ഹോണ്‍സ്ബീ ഹൈറ്റ്‌സ് കമ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷ പരിപാടികള്‍. 

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കൂടുംബ കൂട്ടായ്മയിലെ മുതിര്‍ന്ന ദന്പതികളായ മോഹന്‍ദാസും വിജയ മോഹന്‍ദാസും ചേര്‍ന്ന് വിഷുകൈനീട്ടം നല്‍കി. പതിവ് പ്രാര്‍ഥനകള്‍ക്കു ശേഷം ഇസ്‌കോണ്‍ സിഡ്‌നിയിലെ ഭജന സംഘാംഗങ്ങള്‍ വിഷു പുതുവത്സര ആശംസ നേര്‍ന്നുകൊണ്ട് ശ്രീകൃഷ്ണ ഭജന്‍ അവതരിപ്പിച്ചു. തുടര്‍ന്നു അജയ കുമാര്‍ അവതരിപ്പിച്ച ഭക്തിഗാനസുധ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ സമാപിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പ്രസിഡന്റ് കെ.ജി സജീവ് നന്ദി പറഞ്ഞു. 

ഓണം ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ എസ്എന്‍എംഎസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27ന് വൈകുന്നേരം നാലു മുതല്‍ റെഡ്ഗം ഫംക്ഷന്‍ സെന്റര്‍ ഹാളില്‍ നടക്കും. 

വിവരങ്ങള്‍ക്ക്: കെ.ജി സജീവ് (പ്രസിഡന്റ്) 0421 875 537, ബിജു വിശ്വംഭരന്‍ (സെക്രട്ടറി) 0450 599 569, അജയകുമാര്‍ (വൈസ് പ്രസിഡന്റ്) 0420 225 002.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക