Image

കപ്പല്‍ ചൊവ്വാഴ്ച വരെ കൊച്ചി വിടരുതെന്ന് ഹൈക്കോടതി

Published on 27 February, 2012
കപ്പല്‍ ചൊവ്വാഴ്ച വരെ കൊച്ചി വിടരുതെന്ന് ഹൈക്കോടതി
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്‌സി ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിവരെ കൊച്ചി തീരം വിട്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവ്. മരിച്ചവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ഗ്യാരണ്ടി തുകയായി 25 ലക്ഷം എന്നത് അപര്യാപ്തമാണെന്നും കോടതി പറഞ്ഞു. കപ്പലുടമകള്‍ എന്തിനാണ് പിശുക്ക് കാണിക്കുന്നതെന്ന് അഭിഭാഷകനോട് കോടതി ചോദിക്കുകയുണ്ടായി. അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതല്ലേയെന്നും കോടതി ആരാഞ്ഞു.

കപ്പലുടമകളെ സംബന്ധിച്ചടത്തോളം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് അത്ര വലിയ തുകയൊന്നുമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനിടെ ബോട്ടുടമ 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ട് 5 മണി വരെ കപ്പല്‍ കൊച്ചിയില്‍ തന്നെയുണ്ടാകുമെന്ന് ഉറപ്പാക്കണമെന്നാണ് കോടതി പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക