Image

അയര്‍ലന്‍ഡില്‍ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം മേയ് ആറിന്

Published on 27 April, 2017
അയര്‍ലന്‍ഡില്‍ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം മേയ് ആറിന്
  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ഥാടനവും സ്മരണിക പ്രകാശനവും മേയ് ആറിന് (ശനി) നടക്കും. 

രാവിലെ 10.45ന് നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യതിഥിയായിരിക്കും. അപ്പസ്‌തോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ട് ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്നു വിശ്വാസ പ്രഘോഷണം വിളിച്ചോതുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. 

സീറോ മലബാര്‍ സഭ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോള്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്), ഫാ. റോബിന്‍ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവന്‍കാലായില്‍ (ലോംഗ്‌ഫോര്‍ഡ്), ഫാ. മാര്‍ട്ടിന്‍ പൊറോകാരന്‍ (ഡണ്‍ഡാല്‍ക്ക്, കാവാന്‍, കില്‍കെനി) , ഫാ. അക്വിനോ മാളിയേക്കല്‍ (വെക്‌സ്‌ഫോര്‍ഡ്), ഫാ. ജയ്‌സണ്‍ കുത്തനാപ്പിളില്‍ (ഗാല്‍വേ), ഫാ. പോള്‍ തെറ്റയില്‍ (ക്ലോണ്‍മെല്‍) എന്നിവരുടെയും അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ അഡ്‌ഹോക് കമ്മിറ്റിയും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ അയര്‍ലന്‍ഡിലെ മുഴുവന്‍ വിശ്വാസികളേയും സീറോ മലബാര്‍ സഭ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക