Image

ശന്പളമില്ലാത്ത ജോലി: സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ 60 ശതമാനം കൂടുതല്‍

Published on 27 April, 2017
ശന്പളമില്ലാത്ത ജോലി: സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ 60 ശതമാനം കൂടുതല്‍

ബെര്‍ലിന്‍: ശന്പളമില്ലാത്ത ജോലി ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരം ജോലികള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ അറുപതു ശതമാനം കൂടുതല്‍ ചെയ്യുന്നതായും പഠനത്തില്‍ വ്യക്തമായി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

ദൈനംദിന ജോലികളില്‍ ശന്പളമില്ലാത്തവ പുരുഷന്‍മാരെ അപേക്ഷിച്ച് 1.6 ശതമാനം സ്ത്രീകള്‍ കൂടുതല്‍ ചെയ്യുന്നു. വീട്ടുജോലി, കുട്ടികളെ നോക്കല്‍, ബന്ധുക്കളെ പരിചരിക്കല്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. 

ജോലിയുള്ള സ്ത്രീകള്‍ ദിവസേന ശരാശരി മൂന്നര മണിക്കൂറാണ് പ്രതിഫലമില്ലാത്ത ജോലികള്‍ ചെയ്യുന്നത്. ജോലിയുള്ള പുരുഷന്‍മാര്‍ രണ്ടു മണിക്കൂറും.

അതേസമയം, പ്രതിഫലം ഉള്ളതോ ഇല്ലാത്തതോ ആയ ജോലികള്‍ ഒരുമിച്ച് കണക്കാക്കുന്‌പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഏറെക്കുറെ ഒരുപോലെയാണ് സമയം. പുരുഷന്‍മാര്‍ക്ക് ഏഴു മണിക്കൂര്‍ 40 മിനിറ്റും സ്ത്രീകള്‍ക്ക് ഏഴു മണിക്കൂര്‍ 44 മിനിറ്റുമാണ്. ശന്പളമുള്ള ജോലി കൂടുതല്‍ ചെയ്യുന്നത് പുരുഷന്‍മാരാണ്. ദിവസം ശരാരി അഞ്ചര മണിക്കൂറാണിത്. സ്ത്രീകള്‍ക്കിത് നാലേകാല്‍ മണിക്കൂര്‍.

18 മുതല്‍ 64 വരെ പ്രായമുള്ളവര്‍ക്കിടയില്‍നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക