Image

ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ: വേതനം അഞ്ചിരട്ടിയിലധികം വര്‍ധിപ്പിച്ചു

Published on 27 April, 2017
ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ: വേതനം  അഞ്ചിരട്ടിയിലധികം  വര്‍ധിപ്പിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത്‌ ലൈബ്രേറിയന്‍മാരുടെയും നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.  ലൈബ്രേറിയന്‍മാരുടെയും നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം അഞ്ചിരട്ടിയിലധികമാക്കിയാണ്‌ വര്‍ധിപ്പിച്ചത്‌.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും പതിനൊന്നിന പരിപാടിയുടെ ഭാഗമായി ആരംഭിച്ച സാംസ്‌കാരിക നിലയങ്ങളിലും ശിശുമന്ദിരങ്ങളിലും ജോലി ചെയ്യുന്ന ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ തസ്‌തികകളില്‍ ജോലി ചെയ്‌തുവരുന്നവരുടെ ഓണറേറിയമാണ്‌ വര്‍ധിപ്പിച്ചത്‌. 

നിലവില്‍ ലൈബ്രേറിയന്‍, നേഴ്‌സറി ടീച്ചര്‍ തസ്‌തികകളില്‍ ജോലി ചെയ്‌തിരുന്നവര്‍ക്ക്‌ 2050 രൂപയാണ്‌ ഓണറേറിയം നല്‍കിയിരുന്നത്‌. ഇത്‌ 12,000 രൂപയാക്കി വര്‍ധിപ്പിച്ചു. ആയമാരുടെ ഓണറേറിയം 1400 രൂപയില്‍നിന്ന്‌ 8000 ആക്കി വര്‍ധിപ്പിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക