Image

ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി

Published on 27 April, 2017
ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി
ഫിലാഡല്‍ഫിയ:അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന് ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍ രവിയെത്തുന്നു. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ക്ക് മുഖ്യാതിഥിയായി മേജര്‍ രവിയും ഉണ്ടാകും .

ഏപ്രില്‍ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകള്‍ ആരംഭിക്കും.അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ തിരികൊളുത്തുവാന്‍ ഫിലാഡല്‍യഫിയയുടെ പ്രിയപ്പെട്ട സെനറ്റര്‍ ജോണ്‍ പി സബാറ്റിന എത്തും.ജോണ്‍ സബാറ്റിന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്.

ഒരു പിടി ദേശസ്‌നേഹ സിനിമകള്‍ നാടിന് സമര്‍പ്പിച്ച മേജര്‍ രവി മോഹന്‍ ലാല്‍ എന്ന അതുല്യ നടനിലെ പട്ടാളചിട്ടകള്‍ നമുക്ക് കാട്ടി തരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധകേസിലെ മുഖ്യ പ്രതികളെ പിടി കൂടുന്നതിനുള്ള കമാന്‍ഡോ ഓപ്പറേഷന്‍ രവിയുടെ നേതൃത്വത്തിലായിരുന്നു.മാവോയിസ്റ്റുകളെ നേരിടുവാന്‍ കേരള പോലിസിന്റെ കീഴില്‍ ഒരു കമാന്‍ ഡോ സംഘത്തിനെ രൂപപെടുത്തിയെടുക്കുവാന്‍ മുന്‍ അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ മുഖ്യ ശില്പിയായി നിയമിച്ചത് മേജര്‍ രവിയെയായിരുന്നു.ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ പട്ടാമ്പിക്കാരനെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളാണ്.

ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക പ്രേമികളുടെ ഒരു വന്‍ നിര തന്നെ പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് ലീഗ് മല്‍സരത്തിന് ഫിലാഡല്‍ഫിയായിലെ പ്രശസ്തമായ ബ്രാഡ്‌ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകള്‍ തമ്മില്‍ മത്സരിച്ചു, അതില്‍ വിജയിക്കുന്ന ഒരോ പൂളില്‍ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 2001 മുതല്‍ ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് എന്ന ക്ലബായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയില്‍ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ അമേരിക്കയിലുടനീളം ചിതറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ചിന്തയില്‍ നിന്നാണ് ന്യുജേഴ്‌സിയിലെ കിംഗ്‌സ് ക്രിക്കറ്റ് ക്‌ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്. പ്രൊഫഷണല്‍ ക്രിക്കറ്റ് അംബയറിംഗിന് ലൈസന്‍സുള്ള അംബയര്‍മാരായിരിക്കും നിഷ്പക്ഷമായി ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക