Image

ബരാക്ക് ഒബാമയുടെ പ്രസംഗത്തിന് നാല് ലക്ഷം ഡോളര്‍ ഫീസ് (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 27 April, 2017
ബരാക്ക് ഒബാമയുടെ പ്രസംഗത്തിന് നാല് ലക്ഷം ഡോളര്‍ ഫീസ് (ഏബ്രഹാം തോമസ് )
വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒരു വാള്‍സ്ട്രീറ്റ് വ്യവസായ ഭീമന്റെ കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുന്നതിന് നാല് ലക്ഷം ഡോളറാണ് പ്രതിഫലം എന്ന് ഒരു ന്യൂയോര്‍ക്ക് ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റായിരിക്കുമ്പോള്‍ പ്രതിവര്‍ഷം വാങ്ങിയ ശമ്പളത്തിന് തുല്ല്യമായ ഫീസാണ് ഒരു പ്രസംഗത്തിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് തുറന്നു പറഞ്ഞു. ഒരു വാണിജ്യ നിക്ഷേപ കമ്പനിയായ കാന്റോര്‍ ഫിറ്റ്‌സ് ജെറാള്‍ഡ് സെപ്റ്റംബറില്‍ നടത്തുന്ന കോണ്‍ഫ്രന്‍സിലാണ് ഒബാമ പ്രസംഗിക്കുക.

വാള്‍സ്ട്രീറ്റിലെ വ്യവസായ പ്രമുഖര്‍ വന്‍ തുക പ്രതിഫലം നല്‍കി രാഷ്ട്രീയ നേതാക്കളെകൊണ്ട് പ്രസംഗിപ്പിക്കാറുണ്ട്. പ്രൈമറികളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹില്ലരി ക്ലിന്റന്‍ തന്റെ പ്രസംഗങ്ങള്‍ക്ക് വാങ്ങിയ ഭീമമായ തുകകള്‍ ചര്‍ച്ചാവിഷയമായിരുന്നു. ഒബാമയുടെ വക്താവ് പ്രതിഫലം ന്യായീകരിച്ചു, ഒബാമ പ്രസംഗം നടത്താന്‍ തീരുമാനിച്ച്ത്. അദ്ധേഹം ഹെല്‍ത്ത് കെയര്‍ മാറ്റങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണെന്ന്് വക്താവ് എറിക് ഷല്‍ട്ട്‌സ് പറഞ്ഞു. 'ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഒബാമ വാള്‍സ്ട്രീറ്റ് കമ്പനികളില്‍നിന്ന് ധനശേഖരണം നടത്തിയിട്ടുണ്ട്. പ്രിഡന്റായിരിക്കുമ്പോള്‍ അക്രമാത്മകമായി തന്നെ ഇവയെ നിയന്ത്രിച്ചിട്ടുണ്ട്. തന്റെ പ്രസിഡന്‌സിക്ക് ശേഷമുള്ള കാലം ഒബാമ രാഷ്ട്രീയ നേതാക്കളുടെ ഒരു പുതിയ തലമുറയെ അമേരിക്കയില്‍ പരിശീലിപ്പിക്കുവാനും ഉയര്‍ത്തുവാനും ശ്രമിക്കും എന്നും ഷല്‍ട്ട്‌സ് അവകാശപ്പെട്ടു.

പ്രസിഡന്റായിരിക്കുമ്പോള്‍ ദരിദ്രരുടെ ചില പ്രശ്‌നങ്ങള്‍ ജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒബാമ ശ്രമിച്ചുവെങ്കിലും ഹോളിവുഡ് സൂപ്പര്‍ താരങ്ങളോടും സമ്പന്ന കലാകാരന്മാരോടും സാങ്കേതിക വ്യവസായ രംഗത്തെ ബില്യണയര്‍മാരോടും അങ്ങേയറ്റം അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും പത്ര റിപ്പോര്‍ട്ട് പറഞ്ഞു. അവസരങ്ങളുടെ ഏണിയില്‍ കയറുവാന്‍ ബദ്ധപ്പെടുന്നവര്‍ക്ക് താന്‍ എപ്പോഴും പ്രവര്‍ത്തിക്കും എന്ന് ഒബാമ പറയാറുണ്ട്.

ദാരിദ്രത്തില്‍ കഴിഞ്ഞു കൊള്ളാമെന്ന് മുന്‍ പ്രസിഡന്റ്മാര്‍ പ്രതിഞ്ജ എടുത്തിട്ടില്ല എടുക്കണമെന്ന് ഞാന്‍ പറയുകയുമില്ല, ഒബാമയുടെ ഏറ്റവും അടുത്ത ഉപദേശികളിലൊരാളായ ഡേവിഡ് ആക്‌സല്‍ റോഡ് പറഞ്ഞു. ഒബാമ നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്. 'ഒബാമ സ്വന്തമായി കുറേ സമയം ചെലവഴിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യട്ടെ', ആക്‌സല്‍ റോഡും പ്രതിഫലം ന്യായീകരിച്ചു. ഷിക്കാഗൊ ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖീകരിച്ച് ഒബാമ പ്രസംഗിച്ചു. പ്രതിഫലത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നിച്ചില്ല.

Join WhatsApp News
Martin 2017-04-28 08:16:03
പ്രതിഫലം പല നാട്ടിൽ പല രൂപത്തിൽ..ഒബാമകെയർ ഇൻഷുറൻസ് കമ്പനികളെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നതു, ലാഭം ഉണ്ടാക്കാൻ 
Democrat 2017-04-28 09:05:01

ഒരു നല്ല പ്രസംഗം കേട്ടിട്ട് എത്ര നാളായി.

How long it takes to get Trump impeached?  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക