Image

നോര്‍ത്ത്‌ കൊറിയയ്‌ക്കെതിരെ സൈനിക നടപടി വേണമെന്ന് വോട്ടര്‍മാര്‍

പി. പി. ചെറിയാന്‍ Published on 27 April, 2017
നോര്‍ത്ത്‌ കൊറിയയ്‌ക്കെതിരെ സൈനിക നടപടി വേണമെന്ന് വോട്ടര്‍മാര്‍
വാഷിംഗ്ടണ്‍: ന്യൂക്ലിയര്‍ യുദ്ധ ഭീഷണി മുഴക്കുന്ന നോര്‍ത്ത് കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53% വോട്ടര്‍മാരും അനുകൂലിക്കുന്നതായി ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വ്വെ ചൂണ്ടിക്കാട്ടി.

റജിസ്‌ട്രേഡ് വോട്ടര്‍മാരില്‍ നടത്തിയ സര്‍വ്വെ ഫലമാണ് ഫോക്‌സ് ന്യൂസ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി നോര്‍ത്ത് കൊറിയായില്‍ നിന്നാണെന്ന് 36 % വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 25 % 1515 ല്‍ നിന്നാണെന്ന് അഭിപ്രായപ്പെട്ടു.

നോര്‍ത്ത് കൊറിയ വിഷയത്തില്‍ ട്രമ്പിന്റെ നിലപാടുകള്‍ 45 % അനുകൂലിച്ചപ്പോള്‍ 47 % വിയോജിച്ചു.

റിപ്പബ്ലിക്കന്‍ 73 % നോര്‍ത്ത് കൊറിയയ്‌ക്കെതിരെ സൈനിക നടപടി വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഡമോക്രാറ്റുകളില്‍ 36 % മാത്രമാണ് ഇതിനെ അനുകൂലിച്ചത്.

ഫോക്‌സ് ന്യൂസ് ഏപ്രില്‍ 23 മുതല്‍ 25 വരെ ടെലഫോണില്‍ ബന്ധപ്പെട്ടാണ് വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചത്.

നോര്‍ത്ത് കൊറിയ നടത്തുന്ന ന്യൂക്ലിയര്‍ പരീക്ഷണങ്ങളില്‍ ചൈനയും വിയോജിപ്പ് പ്രകടിപ്പിച്ച്. വേണ്ടിവന്നാല്‍ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചൈന ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

അമേരിക്കയും ചൈനയും ഒരേ അഭിപ്രായം രേഖപ്പെടുത്തിയത് നോര്‍ത്ത് കൊറിയായെ ഒരു പുനര്‍ ചിന്തനത്തിന് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നോര്‍ത്ത്‌ കൊറിയയ്‌ക്കെതിരെ സൈനിക നടപടി വേണമെന്ന് വോട്ടര്‍മാര്‍
Join WhatsApp News
Ponmelil Abraham 2017-04-28 05:34:55
Latest update on "International politics and prevailing nuclear threats  ,"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക