Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6, 7 തീയതികളില്‍

രാജു വേലംകാല Published on 28 April, 2017
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6, 7 തീയതികളില്‍
അബര്‍ഡീന്‍: വി .ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട് ലണ്ടിലെ ഏക ദേവാലയ മായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ്  വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 , 7 (ശനി ,ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ വച്ച് റവ. ഫാ :മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്ബ്ബനയും, വി.ഗീവര്‍ഗ്ഗീസ്  സഹദാ യോടുള്ള   മദ്ധ്യസ്ഥപ്രാര്ത്ഥന പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദവും, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോടു കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

6  -ാം തീയതി  ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി റവ ഫാ : എബിന്‍ മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതും, 7--ാം തീയതി ഞായറാഴ്ചരാവിലെ11.45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന്
 റവ : ഫാദര്‍. മാത്യു എബ്രഹാം, ആഴന്തറയുടെ  മുഖ്യകാര്‍മ്മികത്വത്തില്‍   വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും


 എല്ലാവരും വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു എല്ലാ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃ നാമത്തില്‍  എല്ലാവരെയും ഞങ്ങള്‍ അബെര്‍ഡീന്‍ പള്ളിയിലേക്ക്  ക്ഷണിച്ചു കൊള്ളുന്നു.

' NB: 1 .£ 30 അടച്ചു വി.കുര്‍ബ്ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും'
   2 . ലേലത്തിനുള്ള ലേല സാധനം എല്ലാ ഭവനങ്ങളില്‍ നിന്നും  കൊണ്ടുവരേണ്ടതാണ്
3 . എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞയറാഴ്ച രാവിലെ 11 .45 നു വി.കുര്‍ബ്ബാനയും,  തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂളും, 7 മണിക്ക് പ്രാര്‍ത്ഥന യോഗവും , തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.



പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive , AB 16  6 UF , Aberdeen , Scotland , UK .


വരുക ! സംബന്ധിക്കുക !  അനുഗ്രഹീതരാകുക !

കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്ക്കും താഴെ പറയുന്നവരുമായിബന്ധപ്പെടുക.

വികാരി   റവ ഫാ: എബിന്‍ മാര്‍ക്കോസ്  07736547476
      
സെക്രട്ടറി  രാജു വേലംകാല     07789411249, 01224 680500
       
ട്രഷറാര്‍ ജോണ്‍ വര്‍ഗീസ്   07737783234, 01224 467104



വാര്‍ത്ത  അയച്ചത് :   രാജു വേലംകാല
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക