Image

ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടി പഠിക്കുന്നത്‌ സ്‌കൂളിന്‌ ചീത്തപ്പേരാകുമെന്ന്‌ ദല്‍ഹിയിലെ സ്‌കൂള്‍

Published on 28 April, 2017
ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടി പഠിക്കുന്നത്‌ സ്‌കൂളിന്‌  ചീത്തപ്പേരാകുമെന്ന്‌ ദല്‍ഹിയിലെ  സ്‌കൂള്‍


ന്യൂദല്‍ഹി: ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക്‌ അയക്കരുതെന്ന്‌ ദല്‍ഹിയിലെ സ്വകാര്യ സ്‌കൂള്‍ നിര്‍ദേശിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടി പഠിക്കുന്നത്‌ സ്ഥാപനത്തിന്‌ ചീത്തപ്പേരാകുമെന്ന്‌ പറഞ്ഞാണ്‌ സ്‌കൂള്‍ പെണ്‍കുട്ടിയെ ക്ലാസിലേക്ക്‌ അയക്കരുതെന്ന്‌ ആവശ്യപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു.

പത്താംക്ലാസ്‌ വിദ്യാര്‍ഥിയെയാണ്‌ സ്‌കൂള്‍ അധികൃതര്‍ അധിക്ഷേപിച്ചത്‌. ഈ സ്‌കൂളിലേക്ക്‌ വരുന്നത്‌ നിര്‍ത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയെ പത്താംക്ലാസില്‍ നിന്നും ജയിപ്പിക്കൂവെന്നും സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ പറയുന്നു.



സംഭവവുമായി ബന്ധപ്പെട്ട്‌ മാതാപിതാക്കലുടെ പരാതിയില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

'പെണ്‍കുട്ടി ദിവസവും സ്‌കൂളില്‍ വരുന്നത്‌ സ്‌കൂളിന്‌ ചീത്തപ്പേരുണ്ടാക്കുമെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌. പെണ്‍കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ഭരണകൂടം യാതൊരു നടപടിയും എടുക്കുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.' വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക