Image

കറുത്ത മുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്റെ കുപ്പായം അഴിച്ചുവെച്ചുവെന്ന്‌ കിഷോര്‍ സത്യ

Published on 28 April, 2017
 കറുത്ത മുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്റെ കുപ്പായം അഴിച്ചുവെച്ചുവെന്ന്‌ കിഷോര്‍ സത്യ
 മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്‌ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്ത മുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്‍ എന്ന കിഷോര്‍ സത്യ. ഡോക്ടര്‍ ബാലചന്ദ്രന്റെയും കുടുംബത്തിന്റെയും കഥയാണ്‌ ഈ സീരിയല്‍ പറയുന്നത്‌.

കറുത്ത മുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്റെ കുപ്പായം താന്‍ അഴിച്ചുവെന്ന്‌ കിഷോര്‍ സത്യ തന്നെയാണ്‌ ആരാധകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്‌. ഫേസ്‌ ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ താരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്‌. 

കറുത്ത മുത്തിലെ അഭിനയത്തിനിടയില്‍ കിഷോര്‍ സത്യ പ്രതിഫലം കൂട്ടിച്ചോദിച്ചതിനെത്തുടര്‍ന്നാണ്‌ സീരിയലില്‍ നിന്നും ഈ നായകനെ പുറത്താക്കിയെതന്നുള്ള വാര്‍ത്തയാണ്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്‌. 

 സീരിയലില്‍ നിന്നും ഒരു കഥാപാത്രം മാറുമ്പോള്‍ എന്തിനാണ്‌ ഇത്തരത്തില്‍ നെഗറ്റീവായി ചിന്തിക്കുന്നതെന്നാണ്‌ കിഷോര്‍ സത്യ ചോദിക്കുന്നത്‌.

സീരിയലിന്റെ കഥാഗതി മാറുന്നതിനിടയില്‍ ചില കഥാപാത്രങ്ങള്‍ക്ക്‌ മാറി നിക്കേണ്ടതായി വരുന്നത്‌  സ്വഭാവികമാണ്‌. തുടര്‍ന്നങ്ങോട്ടുള്ള എപ്പിസോഡില്‍ തനിക്ക്‌ റോളില്ലാത്തതിനാലാണ്‌ താന്‍ മാറി നില്‍ക്കുന്നത്‌.   മറ്റൊരു കഥാസന്ദര്‍ഭത്തിലൂടെ സൂീരിയല്‍ പുരോഗമിക്കും. 

 ഡോക്ടര്‍ ബാലചന്ദ്രനായി ഞാന്‍ നിങ്ങളുടെ മുന്‍പില്‍ എത്തിയിട്ട്‌ ഏതാണ്ട്‌ രണ്ടര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 2014 ഒക്ടോബര്‍ 20 നാണ്‌ കറുത്ത മുത്തിന്റെ` ആദ്യ എപ്പിസോഡ്‌ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ കാണുന്നത്‌. അന്ന്‌ തുടങ്ങിയ യാത്ര ചൊവ്വാഴ്‌ച 765 എപ്പിസോഡില്‍ എത്തുമ്പോള്‍ ഡോക്ടര്‍ ബാലചന്ദ്രന്‍റെ കുപ്പായം ഞാന്‍ അഴിച്ചു വയ്‌ക്കുകയാണ്‌. എല്ലാത്തിനും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ സന്തോഷത്തിലും വേദനയിലും ഒരുപോലെ കൂടെ നിന്ന എല്ലാവരോടും ഈ അവസരത്തില്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ്‌ കിഷോര്‍ സത്യ കുറിച്ചിട്ടുള്ളത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക