Image

ബാഹുബലി 2 ; തമിഴ്‌നാട്ടില്‍ ആദ്യ പ്രദര്‍ശനത്തിന്‌ വിലക്ക്‌

Published on 28 April, 2017
ബാഹുബലി 2 ; തമിഴ്‌നാട്ടില്‍ ആദ്യ പ്രദര്‍ശനത്തിന്‌ വിലക്ക്‌


കൊച്ചി: ആരാധകര്‍ എറെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ദി കണ്‍ക്‌ളൂഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തി. ഇന്ത്യയിലൊട്ടാകെ 6500 തിയേറ്ററുകളിലാണ്‌ രാവിലെതന്നെ സിനിമ റിലിസ്‌ ചെയ്‌തത്‌. തെലുങ്ക്‌, തമിഴ്‌, മലയാളം, ഹിന്ദി ഭാഷകളിലാണ്‌ ചിത്രം എത്തുന്നത്‌.

അതേസമയം തമിഴ്‌നാട്ടില്‍ ബാഹുബലിയുടെ ആദ്യപ്രദര്‍ശനത്തിന്‌ വിലക്കേര്‍പ്പെടുത്തി. പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന പ്രത്യേക ഷോകള്‍ക്കാണ്‌ വിലക്കേര്‍പ്പെടുത്തിയത്‌.

രാവിലെ തിയേറ്ററുകളിലെത്തിയപ്പോഴാണ്‌ പ്രദര്‍ശനം നടക്കില്ലെന്ന വിവരം തിയേറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ അറിയിച്ചത്‌. പ്രത്യേകപ്രദര്‍ശനത്തിന്‌ അനുമതിയില്ലെന്ന്‌ പറഞ്ഞാണ്‌ പ്രദര്‍ശനം തടസപ്പെട്ടത്‌. ടിക്കറ്റ്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ പണം തിരികെ നല്‍കുമെന്നും ഉടമകള്‍ അറിയിച്ചു. അതേസമയം, 11 മണിക്ക്‌ ഷോ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക