Image

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രണ്ടു പേര്‍ പിടിയില്‍

Published on 28 April, 2017
ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രണ്ടു പേര്‍ പിടിയില്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട്‌ എസ്‌റ്റേറ്റിന്റെ കാവല്‍ക്കാരനെ കുത്തിക്കൊന്ന്‌ മോഷണത്തിന്‌ ശ്രമിച്ച കേസില്‍ രണ്ട്‌ മലയാളികള്‍ പിടിയില്‍. ഇവരുടെ പേര്‌ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എസ്‌റ്റേറ്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൃഷ്‌ണാ ബഹാദൂറിനെ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ്‌ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്‌. സംഘത്തില്‍ പത്തോളം പേരുണ്ടായിരുന്നുവെന്നാണ്‌ സൂചന. കൂടുതല്‍ അറസ്റ്റ്‌ ഉടന്‍ ഉണ്ടാകും.

തിങ്കളാഴ്‌ചയാണ്‌ കോടനാട്‌ എസ്‌റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക