Image

മന്ത്രി എം.എം മണിക്കെതിരെ പൊലീസ്‌ അന്വേഷണം ആരംഭിച്ചു

Published on 28 April, 2017
മന്ത്രി  എം.എം മണിക്കെതിരെ പൊലീസ്‌ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വിവാദ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ മന്ത്രി എം.എം മണിയുടെ മൊഴി പൊലീസ്‌ രേഖപ്പെടുത്തും. യൂത്ത്‌ കോണ്‍ഗ്രസ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ മണിയുടെ മൊഴിയെടുക്കുന്നത്‌.

 പ്രസംഗത്തിന്റെ സി.ഡി രാജാക്കാട്‌ പൊലീസ്‌ പരിശോധിച്ചു.
പ്രസംഗം കേട്ടവരുടെ മൊഴിയും രാജാക്കാട്‌ പൊലീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. മൂന്നാര്‍ ഇരുപതേക്രയില്‍ നടത്തിയ പ്രസംഗത്തിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ്‌ പൊലീസ്‌ നടപടി.

നേരത്തെ മണിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസംഗം അതീവ ഗൗരവതരമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്‌. 

സംസ്ഥാനത്തെ പൊലീസ്‌ മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഇവിടെ എന്തും നടക്കുമോയെന്നും ഹൈക്കോടതി ചോദിച്ചുിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക