Image

ശ്രീനിവാസന്‍ ചിത്രമായ `അയാള്‍ ശശി` യിലെ ആദ്യ വീഡിയോ സോങ്‌ `ശശിപ്പാട്ട്‌ ` പുറത്തിറക്കി.

Lohit Chandran Published on 28 April, 2017
ശ്രീനിവാസന്‍ ചിത്രമായ `അയാള്‍ ശശി` യിലെ ആദ്യ വീഡിയോ  സോങ്‌ `ശശിപ്പാട്ട്‌ ` പുറത്തിറക്കി.

ശ്രീനിവാസന്‍ ചിത്രമായ `അയാള്‍ ശശി` യിലെ ആദ്യ വീഡിയോ സോങ്‌ `ശശിപ്പാട്ട്‌ ` മലയാളത്തിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌ 247 പുറത്തിറക്കി. 

വി വിനയകുമാറിന്റെ വരികളില്‍ വിനീത്‌ ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ബേസില്‍ സി ജെ ആണ്‌.

സജിന്‍ ബാബു സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍, കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്‌, ജയകൃഷ്‌ണന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
 പിക്‌സ്‌ ന്‍ ടെയില്‍സ്‌ ന്റെ ബാനറില്‍ പി സുകുമാര്‍ , സുധീഷ്‌ എന്‍ പിള്ള എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക