Image

നദീസംയോജന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

Published on 27 February, 2012
നദീസംയോജന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചു. പദ്ധതിയുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.

കേന്ദ്ര ജലവിഭവമന്ത്രി, ജലവിഭവ മന്ത്രാലയ സെക്രട്ടറി, വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി, വിവിധ മന്ത്രാലയങ്ങള്‍ നിയോഗിക്കുന്ന വിദഗ്ദ്ധര്‍, വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. പദ്ധതി വൈകുന്നത് ചിലവ് വന്‍തോതില്‍ ഉയരാന്‍ കാരണമാവുമെന്ന് കോടതി നിരീക്ഷിച്ചു.


2002 ഒക്ടോബറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് നദീസംയോജന പദ്ധതി. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പദ്ധതി നടപ്പാക്കാന്‍ കര്‍മ്മസേന രൂപവത്കരിച്ചിരുന്നു. രാജ്യംനേരിട്ട കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നത്. കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നത് അടക്കമുള്ളവ പദ്ധതിയുടെ ഭാഗമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക