മലയാളികളുടെ ഇഷ്ടതാരമായ സായി പല്ലവി എ.എല്‍ വിജയ് ചിത്രത്തില്‍ നായികയാവുകയാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സായി പല്ലവി നായികയാവുക. കറു എന്ന് പേരിട്ടിരിക്കുന്ന സ്ത്രീ കേന്ദ്രകൃതമായ ചിത്രത്തിലാണ് സായ് എത്തുന്നത്.
ജയം രവിയെ നായകനാക്കി ഒരുക്കിയ വനമകനാണ് വിജയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. മാധവനെ നായകനാക്കി ചാര്‍ലിയുടെ തമിഴ് പതിപ്പ് ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അതിന് കാലതാമസം വന്നതിനാല്‍ ഈ ചിത്രം ഒരുക്കുകയായിരുന്നു. ഇതിലും സായ് പല്ലവി തന്നെയാണ് നായികയാകുന്നത്.