Image

കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മേയ് ഒന്നിന്

Published on 28 April, 2017
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മേയ് ഒന്നിന്
  കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍ എന്നീ രൂപതകളിലെയും ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും ആതിഥേയത്വം നല്‍കി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. 

അഖിലലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് (തിങ്കള്‍) വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമയ ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, ഭക്ഷണം എന്നിവയും തുടര്‍ന്ന് ദേവാലയഹാളില്‍ സംഗീതസായാഹ്നവും അരങ്ങേറും. 

ജര്‍മന്‍ മലയാളി ഒന്നും രണ്ടും മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകര്‍ മലയാളത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ വേദിയില്‍ ആലപിക്കും. 

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമായിക്കഴിഞ്ഞു. ആഗോള സഭയുടെ കുടുംബനാഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ഡേവീസ് വടക്കുംചേരി(കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5904183,ജോസ് കല്ലറയ്ക്കല്‍ 0221 6808400.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക