Image

മുസ് ലിംകളോട് ജര്‍മന്‍ ജൂതര്‍ക്ക് പേടി കൂടുന്നു

Published on 28 April, 2017
മുസ് ലിംകളോട് ജര്‍മന്‍ ജൂതര്‍ക്ക് പേടി കൂടുന്നു
ബെര്‍ലിന്‍: ഒരു വിഭാഗം മുസ് ലിംകളുടെയും ചില കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ സംഘടനകളുടെയും ആന്റി സെമിറ്റിക് നിലപാടുകള്‍ ജര്‍മനിയിലെ ജൂതരുടെ ഭീതി വര്‍ധിപ്പിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍. ദൈനംദിന അനുഭവങ്ങളാണ് ഇവരുടെ ആശങ്ക ഏറാന്‍ കാരണമെന്ന് വിദഗ്ധ സമിതയുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍. വാക്കാലോ പ്രവൃത്തിയാലോ നേരിട്ട അതിക്രമങ്ങളെക്കുറിച്ചായിരുന്നു സര്‍വേയിലെ ചോദ്യങ്ങള്‍. കൂടുതല്‍ അക്രമം മുസ് ലിംകളില്‍നിന്നായിരുന്നു എന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വ്യക്തമായ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ല.

അതേസമയം, ജൂതരല്ലാത്ത ജര്‍മന്‍കാരില്‍ ഭൂരിപക്ഷവും ഇതൊരു വലിയ പ്രശ്‌നമായി കാണുന്നില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക