Image

മലങ്കര സഭാ സ്ഥാനികളെ ആദരിച്ചു

Published on 28 April, 2017
മലങ്കര സഭാ സ്ഥാനികളെ ആദരിച്ചു

      കുവൈത്ത്: സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആദ്യഫലപെരുന്നാളിന് മുഖ്യാതിഥികളായി കുവൈത്തിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍, സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവരെ ആദരിച്ചു.

ഏപ്രില്‍ 26ന് കുവൈത്തിലെ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരി റവ. തോമസ് റന്പാന്‍ അധ്യക്ഷത വഹിച്ചു. സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വര്‍ഗീസ്, സെന്റ് തോമസ് പഴയപള്ളി വികാരി ഫാ. അനില്‍ വര്‍ഗീസ്, സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍, മഹാ ഇടവക സഹവികാരി ഫാ. ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

റവ. ഹബീബ് റന്പാന്‍, ഫാ. മാത്യു കൊല്ലമല, വിവിധ ഇടവകകളില്‍ നിന്നുള്ള മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭാരവാഹികള്‍, അത്മീയ ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഇലഞ്ഞിക്കല്‍, മുന്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജയ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക