കുവൈത്ത് സിറ്റി : കോതമംഗലം വാര്യം വനവാസി കോളനിയിലെ അന്തേവാസികള്‍ക്കായി സേവാദര്‍ശന്‍ കുവൈത്ത് കമ്യൂണിറ്റി സെന്റര്‍ നിര്‍മിച്ചു നല്കി. സേവാദര്‍ശന്റെ സേവാവിഭാഗം സംഘടിപ്പിച്ച 'വിഷു സേവാ ദിനം 2016’ പരിപാടിയോടനുബന്ധിച്ച് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷു കൈനീട്ട സമര്‍പ്പണത്തിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തിയത്.
അസിസ്റ്റന്റ് ഡിഎഫ്ഒ മോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സേവാഭാരതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹരിദാസ്, സേവാദര്‍ശന്‍ കുവൈറ്റ് സെക്രട്ടറി കൃഷ്ണകുമാര്‍, വിഭാഗ് സേവാ പ്രമുഖ് രാമചന്ദ്രന്, മിഡില്‍ ഈസ്റ്റ് സേവാ വിഭാഗം സെക്രട്ടറി രാജന്, സേവാകിരണ്‍ ചാരിറ്റബിള്‍ സെക്രട്ടറി പ്രസാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വനവാസി സഹോദരങ്ങള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍