കോട്ടയം: മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്റെ
സാഹിത്യ അവാര്‍ഡ് ടി.വി. ചന്ദ്രന്റെ പൊന്തന്മാട സിനിമയുടെ തിരക്കഥയ്ക്ക്.
മുട്ടത്തുവര്‍ക്കിയുടെ 29ാം ചരമവാര്‍ഷിക ദിനമായ മേയ് 28നു
തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 50,000
രൂപയും പ്രശസ്തിപത്രവും പ്രഫ. പി.ആര്.സി. നായര്‍ രൂപകല്പന ചെയ്ത
ശില്പവുമാണ് അവാര്‍ഡ്.
ശ്രീകുമാരന്‍ തന്പിയെ സമ്മേളനത്തില്‍ ആദരിക്കും. തിരക്കഥയുടെ
അടിസ്ഥാനത്തിലാണു ഇത്തവണ അവാര്‍ഡ് നല്‍കിയത്. വിജയകൃഷ്ണന്, വി.കെ. ജോസഫ്,
എം.ജി. രാധാകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെടുന്ന അന്തിമ വിധിനിര്‍ണയ സമിതിയാണു
അവാര്‍ഡ് ആധാരമായ തിരക്കഥ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്
മാനേജിംഗ് ട്രസ്റ്റി ടി.എം. സെബാസ്റ്റ്യന്‍, സെക്രട്ടറി മാത്യു ജെ.
മുട്ടത്ത്, പി.ആര്. വേദവ്യാസന്, കുര്യന് വര്‍ഗീസ്, തോമസുകുട്ടി പാലാത്ര
എന്നിവര്‍ പങ്കെടുത്തു.