Image

സര്‍ക്കാരിനെതിരെ സെന്‍കുമാര്‍: സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്‌തു

Published on 29 April, 2017
സര്‍ക്കാരിനെതിരെ സെന്‍കുമാര്‍:  സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്‌തു


ന്യൂദല്‍ഹി: കോടതി ഉത്തരവ്‌ പാലിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഡി.ജി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്‌തു. ചീഫ്‌ സെക്രട്ടറി നളിനി നെറ്റോയ്‌ക്ക്‌ എതിരാണ്‌ നടപടി.


നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും സെന്‍കുമാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറുന്നുണ്ട്‌. സ്ഥാനം തിരിച്ച്‌ തരാതിരിക്കാന്‍ നളിനി നെറ്റോ കഴിയുന്നതെല്ലാം ചെയ്യുമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.

 സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്‌ചയായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്‌. സംസ്ഥാന പൊലീസ്‌ മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്നായിരുന്നു കോടതി വിധി.

വിധി വന്നതിന്‌ പിന്നാലെ തന്നെ ഡി.ജി.പിയായി നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിധി പകര്‍പ്പ്‌ സഹിതം ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ സെന്‍കുമാര്‍ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നില്ല.

നേരത്തെ സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരീഷ്‌ സാല്‍വേയുടെ നിയമോപദേശം തേടിയിരുന്നു. സെന്‍കുമാറിനെ ഉടന്‍ ഡി.ജി.പിയായി നിയമിക്കണമെന്നും കൂടുതല്‍ നിയമനടപടികള്‍ വേണ്ടെന്നും നിയമ സെക്രട്ടറി സര്‍ക്കാറിന്‌ ഉപദേശം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക