Image

ബാഹുബലി ആദ്യ ദിനത്തില്‍ 100 കോടി നേടി

Published on 29 April, 2017
ബാഹുബലി ആദ്യ ദിനത്തില്‍ 100 കോടി നേടി

മുംബൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി2 ദ കണ്‍ക്ലൂഷന്‍ ആദ്യ ദിനത്തില്‍ സകല റെക്കോര്‍ഡുകളും തിരുത്തി 100 കോടിയിലധികം പണം വാരിയെന്ന്‌ റിപ്പോര്‍ട്ട്‌. പ്രശസ്‌ത ചലച്ചിത്ര നിരീക്ഷകന്‍ തരന്‍ ആദര്‍ശ്‌ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ബാഹുബലി ഇന്ത്യയില്‍ ഇന്നലെ 6500 തീയറ്ററുകളിലാണ്‌ റിലീസ്‌ ചെയ്‌തത്‌.കേരളത്തിലെ തീയറ്ററുകളില്‍ ടിക്കറ്റു കിട്ടാനില്ലാത്ത അവസ്ഥയില്‍ നെട്ടോട്ടമോടുകയായിരുന്നു ആരാധകര്‍. മറ്റ്‌ സംസ്ഥാനങ്ങളിലും  ഏറ്റവും വലിയ സ്വീകരണമായിരുന്നു ബാഹുബലിക്ക്‌ ലഭിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക