Image

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി

Published on 29 April, 2017
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി

മൂന്നാര്‍: 
വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ മൂന്നാറില്‍ നിരാഹാര സമരം നടത്തിവന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റുചെയ്‌തുനീക്കി.
ഇതേതുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ തുടരുന്നു.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമാണെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. 

അറസ്റ്റു ചെയ്‌ത്‌ നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊമ്പിളൈ ഒരുമൈ നേതാവ്‌ ഗോമതി പോലീസ്‌ വാഹനത്തില്‍ നിന്നു പുറത്തുചാടാന്‍ ശ്രമം നടത്തി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക