Image

ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ജോര്‍ജ് ജോണ്‍ Published on 29 April, 2017
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും
ജര്‍മനിയെയും, ബ്രിട്ടനെയും പിന്തള്ളുമെന്നു അമേരിക്കന്‍ അഗ്രിക്കള്‍ച്ചറല്‍ എക്കണോമിക് റിസേര്‍ച്ച് സര്‍വീസ് നടത്തിയ പഠനത്തില്‍ പറയുന്നു. സാമ്പത്തിക രംഗത്ത് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സാമ്പത്തികരംഗം കുതിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ 2030 ആകുമ്പോഴേക്കും ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്പത്തിക ശക്തികളെ മറികടക്കുമെന്നും ഈ പഠനം പറയുന്നു.

ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി മികച്ച നിലയിലാണ്. യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ധന ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം പകരും. അങ്ങനെ ഇന്ത്യ വികസിത രാജ്യങ്ങളുടെ പട്ടികയിലെത്തും. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, കാര്‍, വീട് തുടങ്ങിയവയ്ക്ക് ഇന്ത്യയില്‍ ആവശ്യക്കാരേറുകയാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അടുത്ത പതിഞ്ചുവര്‍ഷത്തേക്ക് എട്ടു ശതമാനം ശരാശരിയില്‍ മുന്നോട്ടുപോകും. അടുത്ത പതിനഞ്ചു വര്ഷത്തിനുള്ളില്‍ അത് വലിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയയും പറയുന്നു.


ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക