Image

സിപിഐയെ യുഡിഎഫിലേക്ക്‌ ക്ഷണിച്ച്‌ കെഎസ്‌യു

Published on 29 April, 2017
സിപിഐയെ യുഡിഎഫിലേക്ക്‌ ക്ഷണിച്ച്‌ കെഎസ്‌യു

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക്‌ ക്ഷണിച്ച്‌ കെഎസ്‌യു. നെയ്യാറില്‍ നടക്കുന്ന കെഎസ്‌യു സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ്‌ സിപിഐയെ യുഡിഎഫിലേക്ക്‌ ക്ഷണിക്കുന്നത്‌. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക്‌ എടുക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ജീര്‍ണതയുടെ അഴുകിയ വസ്‌ത്രം അഴിച്ചുവച്ചു പ്രതീക്ഷയുടെ പുത്തന്‍ വസ്‌ത്രം സിപിഐ അണിയണം. കേരളത്തിന്റെ സമകാലീന രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ശരിയുടെ ചുവപ്പായി സിപിഐ മാറുന്നു. എംഎന്‍ വിജയന്റെ വാക്കുകള്‍ പോലെ കാക്കകാലിന്റെ പോലും തണലില്ലാത്ത രക്ത ഗന്ധം വമിക്കുന്ന ആ ശ്‌മശാന ഭൂമിയില്‍ നിന്നും ജീര്‍ണതയുടെ വസ്‌ത്രം അഴിച്ചു വച്ചു സിപിഐ വരണം എന്നും കെഎസ്‌ യു അവതരിപ്പിച്ച രേഖയിലുണ്ട്‌.

എംവിആറിനെ സ്വീകരിച്ച ജനാധിപത്യ മനസ്സിന്‌ അച്യൂതമേനോന്റെ പാര്‍ട്ടിയെയും സ്വീകരിക്കാന്‍ കഴിയും. അതേ സമയം കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനാണ്‌ നേതാക്കന്‍മാര്‍ ശ്രമിക്കുന്നതെങ്കില്‍ അവരെ തെരുവില്‍ കയ്യേറ്റം ചെയ്‌താലും ചരിത്രം അവരെ കുറ്റക്കാരം വിശേഷിപ്പിക്കില്ലെന്നും രേഖ പറയുന്നു.

കോണ്‍ഗ്രസിനെതിരെയും കടുത്ത വിമര്‍ശനം കെഎസ്‌യു ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലം അവതരിപ്പിച്ച രേഖയിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക