Image

കശ്‌മീരില്‍ കാര്‍പെറ്റ്‌ ബോംബിംഗ്‌ നടത്തണമെന്ന്‌ പ്രവീണ്‍ തൊഗാഡിയ

Published on 29 April, 2017
കശ്‌മീരില്‍ കാര്‍പെറ്റ്‌ ബോംബിംഗ്‌ നടത്തണമെന്ന്‌ പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: സുരക്ഷാസേനയ്‌ക്ക്‌ നേരെയുള്ള ആക്രമണം ഇല്ലാതാക്കാന്‍ കശ്‌മീര്‍ താഴ്‌വരയില്‍ കാര്‍പെറ്റ്‌ ബോംബിംഗ്‌ നടത്തണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയ.

ഉറിയിലെയും കുപ്‌വാരയിലെയും സൈനികക്യാംപുകള്‍ക്ക്‌ നേരെ നടന്ന ആക്രണങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്‌. സൈന്യത്തിന്‌ നേരെ കല്ലെറിയുന്നത്‌ യുദ്ധമായി കണക്കാക്കണം. കശ്‌മീരികളുംസൈന്യവും തമ്മിലുള്ള വിരോധം മൂര്‍ധന്യാവസ്ഥയിലെത്തിയെന്നും തൊഗാഡിയ പറഞ്ഞു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ യാതൊരു ദയയും കൂടാതെ കാര്‍പെറ്റ്‌ ബോംബ്‌ ചെയ്യേണ്ട സമയമായി. അല്ലെങ്കില്‍ ശത്രുക്കള്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പടരുകയും രാജ്യത്തെ തകര്‍ക്കുകയും ചെയ്യും.
തൊഗാഡിയ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക