Image

വിനോദ്‌ ഖന്നയുടെ ശവസംസ്‌ക്കാരത്തിനെത്താതിരുന്ന ബോളിവുഡ്‌ താരങ്ങള്‍ക്കെതിരെ ഋഷി കപൂര്‍

Published on 29 April, 2017
വിനോദ്‌ ഖന്നയുടെ ശവസംസ്‌ക്കാരത്തിനെത്താതിരുന്ന ബോളിവുഡ്‌ താരങ്ങള്‍ക്കെതിരെ   ഋഷി കപൂര്‍


അന്തരിച്ച ബോളിവുഡ്‌ നടന്‍ വിനോദ്‌ ഖന്നയുടെ ശവസംസ്‌ക്കാര ചടങ്ങിനെത്താതിരുന്നബോളിവുഡ്‌ താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ ഋഷി കപൂര്‍. വ്യാഴാഴ്‌ച നടന്ന സംസ്‌ക്കാര ചടങ്ങിന്‌ പുതുതലമുറ താരങ്ങളില്‍ അഭിഷേക്‌ ബച്ചനും രണ്‍ദീപ്‌ സിംഗ്‌ ഹൂഡയും മാത്രമാണ്‌ സംസ്‌ക്കാരത്തിനെത്തിയത്‌. ഇതിനെതിരെയാണ്‌ ഋഷി കപൂറിന്റെ കടുത്ത വിമര്‍ശനം.

എന്റെ ഹൃദയം തകര്‍ന്നിട്ടൊന്നുമില്ല, പക്ഷേ കടുത്ത ദേഷ്യത്തിലാണെന്ന്‌ ഋഷി കപൂര്‍ പറഞ്ഞു. ആര്‍ക്ക്‌ വേണ്ടിയാണ്‌ ഒരു അഭിനേതാവ്‌ പണിയെടുക്കുന്നത്‌. കഴിഞ്ഞ നാല്‌ ദശകങ്ങളായി സിനിമയില്‍ ജോലി ചെയ്യുകയും 150ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌ത ഒരു മനുഷ്യന്റെ അവസാന യാത്രയില്‍ നിങ്ങളുടെ അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിച്ചേരേണ്ടെ? അദ്ദേഹം പറഞ്ഞു.

അതെ അവിടെ നടന്നത്‌ ഒരു ഫാഷന്‌ പരേഡല്ലല്ലോ. മാത്രമല്ല നിങ്ങള്‍ക്ക്‌ എയര്‍കണ്ടീഷന്‍ ആയിട്ടുള്ള സ്ഥലങ്ങള്‍ കൂടി വേണമല്ലോ. അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ നിങ്ങള്‍ വന്നില്ല. ക്ഷോഭത്തോടെ ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പുതുതലമുറ താരങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച നായികമാരും അവിടെ എത്തിയില്ല. എന്റെ തലമുറയിലെ ചിലരെയും അവിടെ കണ്ടില്ല. അദ്ദേഹം സിനിമക്ക്‌ നല്‍കിയ സംഭാവനകള്‍ക്കും സ്‌നേഹത്തിനും നിങ്ങള്‍ അഞ്‌ജലി അര്‍പ്പിക്കേണ്ടതായിരു്‌ന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക